വിഖ്യാത പോര്‍ച്ചുഗീസ് നോവലിസ്റ്റ് ഹൊസേ സരമാഗോ എഴുതിയ നോവല്‍ ആണ് ബ്ലൈന്‍ഡ്‌നെസ്  'യേശുക്രിസ്തുവിന്റെ സുവിശേഷങ്ങള്‍' (Gospel According to The Christ), 'ദ്വയം' (The Double) തുടങ്ങിയ കൃതികള്‍ പോലെത്തന്നെ നിരൂപകപ്രശംസ പിടിച്ചു പറ്റിയ അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ ഒന്നാണ് 'അന്ധത'.
ഒരു അജ്ഞാത നഗരത്തില്‍ പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ അന്ധത ഒരു സാംക്രമിക രോഗമായി പടരുന്നു. തുടര്‍ന്ന് ആ നഗരത്തിനു സംഭവിക്കുന്ന സാമൂഹിക അപചയത്തിന്റെ കഥയാണിത്.