ഡോ. കെ.എം. ജോര്‍ജ് സ്മാരക ഭാഷാപഠന ഗ്രന്ഥാവലിയിലെ ആദ്യപുസ്തകം. ഡോ. കെ.എം. ജോര്‍ജിന്റെ ഗവേഷണ-ആസൂത്രണവൈഭവം വെളിപ്പെടുത്തുന്ന അമൂല്യമായ ഏതാനും കത്തുകളുടെ സമാഹാരം. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പ്രശസ്തരായ എഴുത്തുകാരുമായി ഡോ. ജോര്‍ജ് പുലര്‍ത്തിയിരുന്ന സുദൃഢബന്ധം വെളിവാക്കുന്ന ഈ കത്തുകള്‍ ഒരു കാലഘട്ടത്തിലെ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും സത്തൂറ്റിപ്പകരുന്നവയാണ്.