ജ: 30.7.1957 വടക്കന്‍ പറവൂര്‍. ജോ: പത്രപ്രവര്‍ത്തകന്‍, ട്രഷറിയില്‍ ക്‌ളര്‍ക്ക്. കൃ: പതിനെട്ടു കവിതകള്‍, അമാവാസി, ഗസല്‍, മാനസാന്തരം, ചിദംബര സ്മരണകള്‍ തുടങ്ങിയവ.

പ്രശസ്ത മലയാളകവി ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയ ഓര്‍മ്മക്കുറിപ്പുകള്‍. 1998 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. മുപ്പത്തിയെട്ടു വിവിധ കുറിപ്പുകളിലായി കവിയുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങള്‍ സ്വതസ്സിദ്ധമായ ശൈലിയില്‍ എഴുതിയിരിക്കുന്നു. പ്രശസ്തരും അപ്രശസ്തരുമായ ഒട്ടനവധി വ്യക്തികള്‍ കവിയുടെ കാഴ്ചപ്പാടിലൂടെ കടന്നുപോകുന്നു. ആമുഖമെഴുതിയത് എസ്. ജയചന്ദ്രന്‍ നായര്‍.