ഭാഷാപഠനത്തിലുള്ള രണ്ട് വ്യത്യസ്ത സമീപനങ്ങളാണ് ഏകകാലികവും(chronic) ബഹുകാലികവുമായ (diachronic)പഠനങ്ങള്‍. സ്വിസ് ഭാഷാശാസ്ത്രജ്ഞനായ ഫെര്‍ഡിനാന്‍ഡ് ഡി സൊസ്യൂര്‍ അവതരിപ്പിച്ച ഭാഷാപഠന സമീപന രീതികളാണിവ. ഭാഷയുടെ ചരിത്രപരമായ പഠനമാണ് ബഹുകാലിക പഠനം. ഭാഷണത്തെ ഉപയോഗിച്ച് അതിനു പിന്നിലുള്ള വ്യവസ്ഥയെ പൂര്‍ണ്ണമായി പഠിക്കണമെങ്കില്‍ ഭാഷാപഠനത്തിന് ഏകകാലികമായ പഠനമാണ് ആവശ്യമെന്ന് സൊസ്യൂര്‍ വാദിച്ചു. ഒരു പ്രത്യേക ഭാഷയെ ഒരുപ്രത്യേകകാലത്തില്‍ മാത്രം പ്രതിഷ്ഠിച്ച് പഠിക്കുന്ന സമീപനമാണ് ഏകകാലികമായ ഭാഷാപഠനത്തിന്റേത്. ഈ രീതിയില്‍ പഠിച്ചാല്‍ മാത്രമേ ഭാഷാവ്യവസ്ഥയെ രൂപപ്പെടുത്തിയിട്ടുള്ള ഘടനാപരമായ അംശങ്ങളെ ശരിയായി തിരിച്ചറിയാന്‍ കഴിയുകയുള്ളു. ഭാഷയുടെ ഉല്പത്തി, വികാസപരിണാമങ്ങള്‍ എന്നിവയെപ്പറ്റി പഠിച്ചുകൊണ്ടിരുന്ന സമകാലിക ഭാഷാവിജ്ഞാനീയത്തിന്റെ(philology)വഴിത്താരയെ നിരാകരിക്കുകയാണ് സൊസൂര്‍ ചെയ്തത്.