എന്‍ഡോസള്‍ഫാന്‍ ദുരന്തം ബാധിച്ച കാസര്‍ഗോഡിലെ എന്‍മകജെ എന്ന ഗ്രാമത്തിലെ ദുരിത പൂര്‍വമായ ജന ജീവിതത്തെ ആധാരമാക്കി അംബികാസുതന്‍ മാങ്ങാട് എഴുതിയ നോവലാണ് എന്‍മകജെ. മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവല്‍ വിലപിക്കുന്നു.എന്‍ഡോസള്‍ഫാന്‍ ദുരിത മേഖലയായ എന്മകജെയില്‍ നേരിട്ട് പോകാനും കരളലിയിപ്പിക്കുന്ന ആ ഗ്രാമീണരുടെ ജീവിതാവസ്ഥ നേരിട്ട് കാണാനും ഇടവന്നു.
കാഴ്ചകളുടെ നേരിട്ടുള്ള വിവരണത്തേക്കാളേറെ ഭാവനാപരമായാണ് കഥാകാരന്‍ അവതരിപ്പിക്കുന്നത്.എന്നാല്‍ ജീവനുള്ളതും അല്ലാത്തതുമായ നൊമ്പരങ്ങളെ അതേപടി പകര്‍ത്തുന്നു.