ജി. ജനാര്‍ദ്ദനക്കുറുപ്പ്
കറന്റ് ബുക്‌സ്, തൃശൂര്‍
    ജനാര്‍ദ്ദനക്കുറുപ്പ് രചിച്ച ഗ്രന്ഥമാണ് എന്റെ ജീവിതം. 2006ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും പുരോഗമന കലാപ്രസ്ഥാനത്തിന്റെയും വളര്‍ച്ച, അഭിഭാഷകന്‍, സംഘാടകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, നടന്‍ തുടങ്ങി വിവിധ മേഖലകളില്‍ തന്റെ അനുഭവങ്ങള്‍; പട്ടം താണുപിളള, കുമ്പളത്തു ശങ്കുപിളള, സി.കേശവന്‍, ടി.എം.വര്‍ഗീസ്, മന്നത്തു പത്മനാഭന്‍, മത്തായി മാഞ്ഞൂരാന്‍, എ.കെ.ജി, ഇ.എം.എസ്, ബേബിജോണ്‍, ശ്രീകണ്ഠന്‍നായര്‍, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തോപ്പില്‍ഭാസി, ദേവരാജന്‍, കെ.പി.എ.സി തുടങ്ങി വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുമായി തനിക്കുണ്ടായിരുന്ന ബന്ധം; അഭിഭാഷകന്‍ എന്ന നിലയ്ക്കുള്ള അനുഭവങ്ങള്‍ എന്നിവയൊക്കെ ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നു.