താരാശങ്കര്‍ ബന്ദോപാധ്യായ എഴുതിയ പ്രസിദ്ധ ബംഗാളി നോവല്‍. 1967 ലെ ജ്ഞാനപീഠ പുരസ്‌കാരം നേടി. താരാശങ്കറിന്റെ മറ്റൊരു നോവലായ ആരോഗ്യനികേതനം ദേശീയാംഗീകാരം നേടിയ മറ്റൊരു കലാസൃഷ്ടിയാണ്. `ചണ്ഡീമണ്ഡപം` എന്ന ഗ്രാമത്തെ കേന്ദ്രമാക്കിയാണ് ഗണദേവത നോവല്‍. ഗ്രാമീണ സംസ്‌കാരം സെമീന്ദാര്‍മാരുടെ ചൂഷണം കൊണ്ട് നശിക്കുന്നതും വൈദേശിക ഭരണവും മുതലാളിത്ത സംസ്‌ക്കാരവും സൃഷ്ടിക്കുന്ന അന്തരീക്ഷത്തില്‍ പെട്ട് ജനസേവകര്‍ തകര്‍ന്നടിയുന്നതും ഹൃദയസ്പര്‍ശിയായ രീതിയില്‍ അവതരിപ്പിക്കുന്നു. മലയാളമുള്‍പ്പെടെ പല ഭാരതീയ ഭാഷകളിലേക്കും ഈ കൃതി തര്‍ജുമ ചെയ്യപ്പെട്ടിട്ടുണ്ട് .