കെ.പി. രാമനുണ്ണിയുടെ നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011ലെ വയലാര്‍ രാമവര്‍മ സാഹിത്യ പുരസ്‌കാരം ഈ കൃതിക്കു ലഭിച്ചു. കാഞ്ഞങ്ങാടിന് സമീപമുള്ള മുക്കുവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവല്‍ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലില്‍ ആവിഷ്‌കരിക്കുന്നു.