എം.ടി വാസുദേവന്‍ നായരുടെ പ്രശസ്ത നോവലാണ് കാലം. 1970ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഈ നോവലിനാണ് ലഭിച്ചത്. എം.ടിയുടെ ആറാമത്തെ നോവലായ കാലം 1969ല്‍ പ്രസിധീകരിച്ചു. കഥാനായകനായ സേതുവിന്റെ പതിനഞ്ച് മുതല്‍ മുപ്പത് വയസ് വരെയുള്ള കാലമാണ് എം.ടി ഈ നോവലില്‍ വരച്ചുകാട്ടുന്നത്.