കടത്തനാട്ട് ഉദയവര്‍മത്തമ്പുരാന്‍ (1865-1907) രചിച്ച കൃതിയാണ് കവികലാപം. അറുപത്തിനാലു സംസ്‌കൃത കവികളുടെ ജീവചരിത്രമാണ് പ്രതിപാദ്യം. കേരളത്തിനു വെളിയിലുള്ള സംസ്‌കൃത സാഹിത്യകാരന്മാരെയാണ് അധികവും പരിചയപ്പെടുത്തിയത്. കവനോദയം മാസികയിലാണ് ഈ കൃതി ആദ്യം വന്നത്. 'നിരവധി സംസ്‌കൃതകവികളുടെ ചരിത്രം കവനോദയത്തില്‍, കവി കലാപം എന്ന പുസ്തകത്തില്‍, ആവിഷ്‌കരിച്ചു'എന്ന് മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തില്‍ പറയുന്നു. ക്ഷേമേന്ദ്രന്‍, ബില്‍ഹണന്‍ തുടങ്ങിയ പ്രസിദ്ധ സംസ്‌കൃതകവികള്‍ ഉള്‍പ്പെടുന്നു. ചില കേരളീയ കവികളും ഉള്‍പ്പെട്ടിട്ടുണ്ട്.