മേയ് 2012
സെഡ് ലൈബ്രറി, പരിധി ഗ്രൂപ്പ്,തിരുവനന്തപുരം

തികച്ചും വേറിട്ട കാഴ്ചപ്പാടോടെ സാഹിത്യ കൃതികളെ സമീപിക്കുന്ന പതിനൊന്ന് പഠനങ്ങളുടെ അപൂര്‍വ്വ സമാഹാരം. രസവിചാരത്തിലെ നീരസം, അലങ്കാരകാനനം,  നന്നങ്ങാടികളിലെ സൂകഷ്മശ്രുതികള്‍ തുടങ്ങിയ ഗവേഷണ പഠനങ്ങള്‍ സൗന്ദര്യശാസ്ത്രത്തിനും ചരിത്രത്തിനും മുതല്‍ക്കൂട്ടാണ്. കെ.ജി ശങ്കരപ്പിള്ളയുടെ കവിതകളും മഗ്ദലനമറിയവും ശാദരയും പുനര്‍വായനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. മൗലിക നിരീകഷണങ്ങളും ധീരമായ കണ്ടെത്തലുകളും കൊണ്ട് മലയാളത്തിലെ സാംസ്‌കാരിക പഠനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ഗ്രന്ഥം.