സി.എല്‍. ആന്റണി രചിച്ച ഗ്രന്ഥമാണ് കേരളപാണിനീയ ഭാഷ്യം. 1974ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. വ്യാകരണത്തെ സംബന്ധിക്കുന്ന 11 പ്രബന്ധങ്ങളുടെ സമാഹാരമാണ് ഗ്രന്ഥം. കേരളപാണിനീയത്തിനെ ആധുനിക ഭാഷാശാസ്ത്രതത്ത്വങ്ങളുടെ വെളിച്ചത്തില്‍ ഗ്രന്ഥകര്‍ത്താവ് പഠനവിധേയമാക്കുന്നു.