പി.കെ. ഗോപാലകൃഷ്ണന്‍ രചിച്ച ചരിത്രഗ്രന്ഥമാണ് കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം.1977ല്‍ പലവക ഗ്രന്ഥങ്ങള്‍ക്കായി നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉല്‍പ്പത്തിയെപ്പറ്റിയുള്ള അഭിപ്രായങ്ങള്‍, മലയാളസംസ്‌കാരത്തിന്റെ ആദ്യകാലചരിത്രം; തിരുവിതാംകൂറിന്റേതുള്‍പ്പെടെയുള്ള നാട്ടുരാജ്യചരിത്രം, ശ്രീനാരായണഗുരുവുള്‍പ്പെടെയുള്ള ആധുനിക കേരളത്തിന്റെ സാംസ്‌കാരത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയവ പുസ്തകത്തില്‍ പ്രതിപാദിക്കുന്നു.