പി. കേശവദേവ്
പൂര്‍ണ പബ്‌ളിഷേഴ്‌സ്

നോവല്‍, ചെറുകഥ, നാടകം, ആത്മകഥ, വിമര്‍ശനം തുടങ്ങിയ സാഹിത്യശാഖകളിലെല്ലാം മൗലികകൃതികളെഴുതിയ മലയാളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരില്‍ ഒരാള്‍. തൊഴിലാളി പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ദേവ് സമൂഹത്തിന്റെ എല്ലാ ചട്ടക്കൂടുകളെയും സംശയിക്കുകയും ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്തു. ഒരു കാലത്ത് മാര്‍ക്‌സിന്റെ ആദര്‍ശങ്ങളിലാകൃഷ്ടനായി തൊഴിലാളി നവോത്ഥാനത്തിന്റെ മുന്‍നിരയില്‍ നിന്നിരുന്നു. മൂര്‍ച്ചയേറിയ ഒരു ഗദ്യശൈലിയുടെ ഉടമയാണ് കേശവദേവ്. ഇരുപതു നോവലുകളും പതിനാറോളം ചെറുകഥാസമാഹാരങ്ങളും പത്തിലേറെ നാടകങ്ങളും ഏഴ് ഏകാങ്കനാടകസമാഹാരങ്ങളും ആത്മകഥാരൂപത്തിലുള്ള രണ്ടു ഗ്രന്ഥങ്ങളും ചില ഗദ്യകവിതകളും നിരൂപണങ്ങളും ദേവിന്റേതായുണ്ട്.