പരിധി പബ്‌ളിക്കേഷന്‍സ്
ജൂലൈ 2012
വില: 70 രൂപ
     നമുക്കു ജന്മം നല്‍കിയ ബൗദ്ധികമായ ജീവന്റെ വ്യവസ്ഥിതിയുമായുള്ള ബന്ധമാണ് നമ്മുടെ ആത്മീയതയ്ക്കും, സംസ്‌കാരത്തിനും അടിസ്ഥാനം. സങ്കല്‍പ്പങ്ങള്‍ക്കു പ്രാധാന്യം കൊടുക്കുന്ന മതങ്ങളെല്‌ളാം ജീവനും പ്രകൃതിക്കും അപകടമായിരിക്കുകയാണ്. സങ്കല്‍പ്പവിശ്വാസങ്ങളെ ജീവിക്കുവാന്‍വേണ്ടി ആശ്രയിച്ച് സമൂഹങ്ങള്‍ക്ക് ധാര്‍മ്മികത നഷ്ടപെ്പടുമ്പോള്‍ അവര്‍ക്ക് മെച്ചപെ്പട്ട ബോധം നല്‍കി സഹായിക്കുവാന്‍ ശ്രമിച്ചവരുടെ പേരിലാണ് ഇന്ന് വിശ്വാസത്തിന് പ്രാമുഖ്യം കൊടുത്ത് ധാര്‍മ്മികത നഷ്ടപെ്പടുത്തുന്ന മതങ്ങള്‍ അറിയപെ്പടുന്നത്. ഇവര്‍ ജീവന്റെ വ്യവസ്ഥിതിയെ സത്യം എന്നാണ് വിളിച്ചത്. നമ്മള്‍ നമ്മുടെ യുകതിക്കതീതവും പ്രബുദ്ധവുമായ ജീവന്റെ വ്യവസ്ഥിതിയുടെ സൃഷ്ടി ആയതുകൊണ്ട്, നമുക്ക് നമ്മുടെ വ്യകതിത്വവും, സംസ്‌കാരവും, ആത്മീയതയും നിലനിര്‍ത്തണമെങ്കില്‍ ജീവന്റെ യഥാര്‍ത്ഥവ്യവസ്ഥിതിയുമായി താദാത്മ്യം പ്രാപിക്കണം. അപ്പോള്‍ നമ്മുടെ മനസ്സിനെ നിയന്ത്രിക്കുന്നത് കേവലയുകതിയാണ്.