സന്തോഷ് ഏച്ചിക്കാനം

സന്തോഷ് ഏച്ചിക്കാനം രചിച്ച ചെറുകഥയാണ് കൊമാല. കേരളത്തിലെ സമീപകാല കര്‍ഷക ആത്മഹത്യകള്‍ ഇതിലെ മുഖ്യപ്രതിപാദ്യവിഷയമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കൊമാല ആദ്യമായി പ്രസിദ്ധീകരിച്ചത്. 2008ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, 2010ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സാഹിത്യപുരസ്‌കാരം എന്നിവ ഈ കൃതി നേടിയിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത കഥയായ കൊമാല, കേരളീയ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ അടയാളപ്പെടുത്തി. മെക്‌സിക്കന്‍ എഴുത്തുകാരന്‍ ഹുവാന് റൂള്‌ഫോയുടെ ‘പെദ്രൊ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല ആത്മാഹത്യാ പ്രവണതയെ വരച്ചിടുന്ന കഥ.