നോബല്‍ സമ്മാന ജേതാവായ ജോണ്‍ സ്റ്റെയ്ന്‍ബക്കിന്റെ പ്രശസ്ത നോവലായ ദി ഗ്രേപ്‌സ് ഓഫ് റാഥ് (The Grapes of Wrath) എന്ന കൃതിയുടെ മലയാള വിവര്‍ത്തനമാണ് ക്രോധത്തിന്റെ മുന്തിരിപ്പഴങ്ങള്‍. 1939ല്‍ പ്രസിദ്ധീകരിച്ച ദി ഗ്രേപ്‌സ് ഓഫ് റാഥ്‌ന് 1940ലെ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. 1930കളിലെ സാമ്പത്തിക മാന്ദ്യക്കാലത്ത് തങ്ങളുടെ നാടും വീടും വിട്ട് തൊഴിലിനായി ഒക്‌ലഹോമയില്‍ നിന്നും കാലിഫോര്‍ണിയയിലേക്ക് പ്രയാണം നടത്തേണ്ടി വരുന്ന അമേരിക്കന്‍ ജനതയുടെ ദുരിതപുര്‍ണ്ണമായ ജീവിതമാണ് ഇതിലെ ഇതിവൃത്തം. കഥാതന്തുവിന്റെ ചരിത്രപ്രാധാന്യംകൊണ്ട് അമേരിക്കന്‍ വിദ്യാലയങ്ങളില്‍ ഏറെ വായിക്കപ്പെടുന്ന പുസ്തകമാണിത്.