മലയാളത്തില്‍ അച്ചടിച്ച ആദ്യപുസ്തകമാണ് നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാര്‍ത്ഥം. ഇറ്റാലിയന്‍ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തില്‍ വന്ന് മലയാളവും സംസ്‌കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772ല്‍ റോമില്‍ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു. 1774ലാണ് ഇതിന്റെ പതിപ്പുകള്‍ കേരളത്തിലെത്തിയത്.ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിഷയവിവരം ഗ്രന്ഥാവസാനത്തില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്. ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതിന്റെ കുറിപ്പ് എന്ന ശീര്‍ഷകത്തില്‍ വിഷയവിവരം നല്‍കിയിരിക്കുന്നു. കൂട്ടങ്ങള്‍, പാഠങ്ങള്‍, കാണ്ഡങ്ങള്‍ എന്നിങ്ങനെ വിഷയവിഭജനവുമുണ്ട്.
ഗുരുശിഷ്യ സംവാദ രൂപത്തിലാണ് ഗ്രന്ഥരചന. ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയകര്‍മ്മങ്ങളുമാണ് പ്രതിപാദ്യം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും ഗ്രന്ഥകാരന്‍ വിവരിച്ചിരിക്കുന്നു.
                  ബെംഗളൂരു ധര്‍മ്മാരാം സെമിനാരി ലൈബ്രറിയില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള നസ്രാണികള്‍ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാര്‍ത്ഥത്തിന്റെ ആദ്യപതിപ്പിന്റെ പ്രതിയുടെ ഡിജിറ്റല്‍ രൂപം ഇപ്പോള്‍ ഇന്റര്‍നെറ്റ് ആര്‍ക്കൈവ് എന്ന വെബ് സൈറ്റില്‍ (archive.org/tsream/Samkshepavedartham_1772/samkshepavedartham_1772)