ജനുവരി 2010
സെഡ് ലൈബ്രറി
(പരിധി ഗ്രൂപ്പ്)

സ്വപ്നയാഥാര്‍ത്ഥ്യങ്ങളുടെ അതിര്‍വരമ്പുകള്‍ അലിയിച്ചുകളയുന്ന നാല് ലഘു നോവലുകള്‍. ജീവിതത്തിന്റെ അകം കാഴ്ചകള്‍ക്ക് രഹസ്യസ്വഭാവം നല്‍കുന്ന നായകന്മാരും, ഒന്നിക്കാതെ അകലുന്ന നായികമാരും.  നാലു നോവലുകളും  ഒരേ മനസ്‌സിന്റെ  നാലു കാഴ്ചകളാണ്.  സംഭവചിത്രണത്തിലും കഥാപാത്ര സൃഷ്ടിയിലും ആഖ്യാനത്തിലും ചാരുത പകരുന്ന ഹൃദ്യമായ നോവലുകള്‍.