–    'ദ ഫിലോസഫി ഒഫ് എ ഗുരു' എന്ന ഇംഗ്‌ളീഷ് ഗ്രന്ഥം മുനിനാരായണ പ്രസാദ് പരിഭാഷപ്പെടുത്തിയത്. നാരായണഗുരുവിന്റെ അന്വേഷണത്തിന്റെയും കണ്ടെത്തലിന്റെയും മൗലികതത്വങ്ങളെ സ്പഷ്ടതയോടെ നിഷ്‌കൃഷ്ടമായി നടരാജഗുരു വരച്ചുകാണിക്കുന്നു. നാരായണഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദാര്‍ശനിക കൃതികളില്‍ ഒന്നായ ' ആത്‌മോപദേശ ശതകം' നമുക്ക് പരിചയപ്പെടുത്തി തരുകയാണ് നടരാജഗുരു ഈ പഠനത്തില്‍. നാരായണഗുരുവിനെ ലോകത്തിലെവിടെയും വെളിച്ചം കാണാവുന്ന ഗുരുത്വത്തിന്റെ ഉത്തമ നിദര്‍ശനമായി കണ്ടുകൊണ്ട്, അവിടുത്തെ ദാര്‍ശനിക നിലപാടുകളെയും പ്രതിപാദന രീതിയുടെയും മുഖ്യാംശങ്ങള്‍ വിടര്‍ത്തി കാണിക്കുന്നതിന് ' ആത്‌മോപദേശകശതകത്തിലെ ശ്‌ളോകങ്ങളെ കൂട്ടുപിടിച്ചിട്ടുണ്ട്. ഗുരുവിന്റെ ദര്‍ശനത്തെ ആധുനികചിന്തയുടെ സന്ദര്‍ഭത്തിനോട് ചേര്‍ത്തുവച്ചാണ് നടരാജഗുരു കാണുന്നത്. അറിവിനോടുള്ള പ്രേമം ഉദ്‌ഘോഷിക്കുന്ന ഗ്രന്ഥം.
നാരായണഗുരുകുലം.