സെഡ് ലൈബ്രറി
ആഗസ്റ്റ് 2011
വില: 90 രൂപ

സ്ത്രീയുടെ ബുദ്ധിയും കരുത്തും കൗശലവും പുരുഷനെ ഒരു സാന്ത്വനം പോലെ തുണയക്കുന്നത് എങ്ങനെയെന്നറിയാന്‍ ഈ നോവലിലെ  പ്രധാന കഥാപാത്രമായ വര്‍ഷയെ അറിയുക. വര്‍ഷയുടെ ഹൃദയരാഗങ്ങളാണ് ഈ നോവലില്‍. പീഡാനുഭവങ്ങള്‍ ഏറ്റുവാങ്ങി നന്മ മാത്രം കാംകഷിക്കുന്ന ഇതിഹാസകഥാപാത്രങ്ങളായ കുന്തിയുടെയും പാഞ്ചാലിയുടെയും സമാനതകളിലേക്ക് വര്‍ഷയേയും നോവലിസ്റ്റ് എഴുതിഉയര്‍ത്തുന്നു. ആവിഷ്‌കാരത്തിന്റെ ചാരുതകൊണ്ട് ഹൃദ്യമായ വായനാനുഭവം പകരുന്നു.