വി.സി. ബാലകൃഷ്ണപ്പണിക്കര്‍ എഴുതിയ പ്രശസ്തമായ വിലാപകാവ്യം. വിഷൂചികാരോഗം പിടിപെട്ടു മരണമടഞ്ഞ തന്റെ പ്രിയതമയുടെ വിയോഗത്തില്‍ വിലപിക്കുന്ന പുരുഷനാണ് വി.സി.ബാലകൃഷ്ണപ്പണിക്കരുടെ കൃതിയിലെ കഥാപാത്രം. സ്രഗ്ധരാ വൃത്തത്തിലെഴുതിയിരിക്കുന്നു. മലയാളത്തിലെ ആദ്യകാല റൊമാന്റിക് പ്രസ്ഥാനത്തില്‍ ഈ കൃതിക്ക് പ്രമുഖമായ സ്ഥാനമുണ്ട് . 1908ല്‍ പടര്‍ന്നുപിടിച്ച വിഷൂചികാരോഗത്തില്‍ അദ്ദേഹത്തിന്റെ അമ്മയും രണ്ട് അമ്മാവന്മാരും ഒരനുജനും മരണപ്പെട്ടിരുന്നു. അമ്മയുടെ മൃതദേഹത്തിനടുത്ത് നിസ്സഹായനായും ചിലപ്പോള്‍ നിസ്സംഗനായും ഇരിക്കുന്ന അച്ഛന്റെ രൂപം കവിഹൃദയത്തെ ആഴത്തില്‍ സ്വാധീനിച്ചിരുന്നു.