മഹാകവി കുമാരനാശാന്‍ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ഷെല്ലിയുടെ അഡോണയുടെ മാതൃകയില്‍ ആത്മമിത്രവും ഗുരുതുല്യനുമായിരുന്ന എ.ആര്‍. രാജരാജവര്‍മ്മയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ആശാന്‍ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ കൃതിയിലാണ്.