എന്‍.എന്‍. പിള്ള രചിച്ച നാടകമാണ് പ്രേതലോകം. 1966ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി. പ്രേതലോകം എന്ന നാടകത്തോടൊപ്പം കാപാലിക, ഈശ്വരന്‍ അറസ്റ്റില്‍, ക്രോസ്‌ബെല്‍റ്റ്, ആത്മബലി, മരണനൃത്തം, ഗറില്ല, സുപ്രീംകോര്‍ട്ട്, ദ ജഡ്ജ്‌മെന്റ്. കണക്കു ചെമ്പകരാമന്‍ തുടങ്ങിയ ഇരുപത്തിരണ്ട് നാടകങ്ങള്‍ ഒരുമിച്ച് എന്‍.എന്‍.പിള്ളയുടെ സമ്പൂര്‍ണ്ണനാടകങ്ങള്‍ എന്നപേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.