സി.വി. രാമന്‍ പിള്ളയുടെ ചരിത്രാഖ്യായികളിലെ സംഭാഷണങ്ങളെ ആസ്പദമാക്കി എന്‍. കൃഷ്ണപിള്ള രചിച്ച ശൈലീപഠനമാണ് പ്രതിപാത്രം ഭാഷണഭേദം. സാഹിത്യപണ്ഡിതന്‍,ഗവേഷകന്‍,നാടകകൃത്ത്, അദ്ധ്യാപകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് കൃഷ്ണപിള്ള. സി.വിയുടെ മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മരാജ, രാമരാജബഹദൂര്‍ എന്നിവയിലെ 44 കഥാപാത്രങ്ങളുടെ സംഭാഷണശൈലിയെപ്പറ്റിയുള്ള ആധികാരികമായ പഠനമാണിത്. ഇതിന് വയലാര്‍ അവാര്‍ഡ്(1988), കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1987) എന്നിവ ലഭിച്ചു.