എം. മുകുന്ദന്‍ എഴുതി 2005ല്‍ പ്രസിദ്ധീകരിച്ച മലയാളനോവലാണ് പുലയപ്പാട്ട്. ഉത്തരമലബാറിലെ പുലയരുടെ കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയും മാറ് മറയ്ക്കാനുള്ള സ്വാത്രന്ത്യത്തിനും വേണ്ടിയുമുള്ള പോരാട്ടങ്ങളും അറിയപ്പെടാത്ത കലാപങ്ങളും നോവലില്‍ ചിത്രീകരിക്കപ്പെടുന്നു. ഇതിലെ പ്രധാനകഥാപാത്രമായ ഗൗതമന്റെ ജനനത്തേയും ജീവിതത്തേയും ഗൗതമബുദ്ധന്റെ ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. പ്രശസ്ത സാമൂഹികരാഷ്ട്രീയ വ്യക്തിത്വങ്ങളായ ബി.ആര്‍. അംബേദ്കര്‍, ഗാന്ധി, അയ്യങ്കാളി, കെ.കേളപ്പന്‍, എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ ഇതിലെ കഥാപാത്രങ്ങളായി കടന്നുവരുന്നു.