എസ്. ശിവദാസ് രചിച്ച ഗ്രന്ഥമാണ് പുസ്തകക്കളികള്‍. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2007ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു. വിവിധതരം കളികളിലൂടെ കുട്ടികളിലെ വായനാശീലം വര്‍ദ്ധിപ്പിക്കുവാന്‍ ഉപകരിക്കുന്നവിധത്തിലാണ് രചന. സാങ്കല്‍പികമായ അഭിമുഖങ്ങള്‍, കഥകളില്‍ പുതിയ കഥാപാത്രങ്ങള്‍ ചേര്‍ത്തുളള കളികള്‍, പുസ്തകങ്ങളുടെ പേര് പറഞ്ഞു കളിക്കല്‍ തുടങ്ങി പുസ്തകവും വായനയുമായി ബന്ധപ്പെട്ട നിരവധി കളികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.