തോപ്പില്‍ ഭാസി രചിച്ച നാടകമാണ് പുതിയ ആകാശം പുതിയ ഭൂമി. 1960ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി. ഇതേ പേരില്‍ തോപ്പില്‍ ഭാസി കഥയും തിരക്കഥയും സംഭാഷണവുമെഴുതി എം.എസ്. മണി സംവിധാനം ചെയ്ത ചലച്ചിത്രം 1962ല്‍ പുറത്തിറങ്ങി.