ഡോ. സോമന്‍ നെല്ലിവിള

 മലയാള ചെറുകഥയിലെ സ്ഥലകാലങ്ങളെക്കുറിച്ചുള്ള സമഗ്രപഠനം. സ്ഥലസങ്കല്പവും കാലസങ്കല്‍പവും എന്തെന്ന് സൈദ്ധാന്തികമായി വിശദീകരിച്ചുകൊണ്ട് അവ മലയാള ചെറുകഥകളില്‍ എങ്ങനെ വികാസം പ്രാപിക്കുകയും പുതിയ ഭാവുകത്വസൃഷ്ടിക്ക് നിദാനമാവുകയും  ചെയ്യുന്നുവെന്ന് വിശകലനം ചെയ്യുകയാണിവിടെ.  ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സാഹിത്യ തല്പരര്‍ക്കും  വൈജ്ഞാനികമായ  തുറവി  നല്‍കുന്ന റഫറന്‍സ് ഗ്രന്ഥം.