ടി.എന്‍. പ്രകാശ് രചിച്ച താപം എന്ന കൃതിക്കാണ് 2005ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. ഗാന്ധിമാര്‍ഗ്ഗം, കഥയിലേക്ക് ഒരു ക്ലാര്‍ക്ക് വീണ്ടും കടന്നുവരുന്നു, പരാജയകാരണങ്ങള്‍, ഒട്ടകച്ചിരി, എന്റെ യുദ്ധവിരുദ്ധനീക്കങ്ങള്‍, ആരോട് പറയാന്‍, ചൂണ്ടുവിരലിലെ മഷിയടയാളം, എന്റെ മകള്‍, തീര്‍ത്ഥയ്ക്കുവേണ്ടി ഒരു കഥ തുടങ്ങി 14 ചെറുകഥകളാണ് ഇതിലുള്ളത്.