മണിയന്‍പിള്ള എന്ന കുപ്രസിദ്ധ മോഷ്ടാവിന്റെ ജീവചരിത്രമാണ് തസ്‌കരന്‍ മണിയന്‍പിള്ളയുടെ ആത്മകഥ. ഈ ജീവിതകഥ എഴുതിയത് ജി.ആര്‍. ഇന്ദുഗോപന്‍. ഡി.സി.ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.1950ല്‍ കൊല്ലം ഇരവിപുരം വാളത്തുംഗലില്‍ ജനിച്ച മണിയന്‍പിള്ള 1970 കളില്‍ കേരളത്തിലെ കുപ്രസിദ്ധ മോഷ്ടാക്കളില്‍ ഒരാളായിരുന്നു. 1983ല്‍ കര്‍ണ്ണാടക നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന സമയത്ത് കേരള പോലീസ് അറസ്റ്റ് ചെയ്തു. നഞ്ചന്‍കോട് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധീനതയില്‍, ആ സമയത്തെ ആസ്തികള്‍ ലേലം ചെയ്ത വകയില്‍ മാത്രം 93 ലക്ഷം രൂപയുണ്ടായിരുന്നു.