യു.കെ. കുമാരന്‍
പൂര്‍ണ പബ്‌ളിഷേഴ്‌സ്
യു.കെ കുമാരന്റെ മൂന്നര ദശകം നീണ്ടുനിന്ന സാഹിത്യജീവിതത്തിന്റെ പരിച്ഛേദമാണ് ഈ സമാഹാരത്തിലെ കഥകള്‍. ജീവിതത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ ഇഷ്ടപ്പെടുന്ന കഥകളെല്ലാം മാനവികതയുടെ പക്ഷത്ത് നില്‍ക്കുന്നവയാണ്. വീടിന്റെ ഉത്കണ്ഠകളും കുടുംബത്തിന്റെ സങ്കീര്‍ണതകളും സമൂഹത്തിന്റെ ആകുലതകളും പരിസരത്തിന്റെ വ്യഥകളും ഒരുപോലെ പങ്കുവയ്ക്കുന്ന ഈ കഥകള്‍ ആര്‍ജ്ജവത്തിന്റെ ഭാഷയില്‍ വായനക്കാരോട് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.