പൊന്‍കുന്നം വര്‍ക്കി രചിച്ച് 1939 ല്‍ പുറത്തിങ്ങിയ മലയാള ഗദ്യകവിതാഗ്രന്ഥമാണ് തിരുമുല്‍ക്കാഴ്ച. മഹാകവി ഉള്ളൂരിന്റെ ഈടുറ്റ അവതാരികയോടെ പ്രസിദ്ധീകരിച്ച ഈ കൃതി മദ്രാസ് യൂണിവേഴ്‌സിറ്റി മലയാളം പാഠപുസ്തകമായി നിശ്ചയിച്ചെങ്കിലും കേരളത്തിലെ പാതിരിമാരുടെയും പള്ളി നേതാക്കളുടെയും ശ്രമഫലമായി പുസ്തകം പിന്‍വലിക്കപ്പെട്ടു.