ക്രിസ്തുവര്‍ഷം 1200 നും 1300നും ഇടയ്ക്കു രചിക്കപ്പെട്ടതെന്നു കരുതുന്ന കൃതിയാണ് തിരുനിഴല്‍ മാല. തിരുവാറന്മുള ദേവന്റെ മാഹാത്മ്യമാണ് ഇതില്‍ മുഖ്യമായും പ്രകീര്‍ത്തിക്കുന്നത്. അയിരൂര്‍ സ്വദേശിയായ ഗോവിന്ദനാണ് രചയിതാവ് എന്നു കരുതുന്നു. ഈ കൃതിക്കു മൂന്നു ഭാഗങ്ങള്‍ ഉണ്ട്. 97 പാട്ടുകളും, 539 ഈരടികളും ഇതിലുണ്ട്. ഒന്നാം ഭാഗത്തില്‍ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, നാലുതളി, എണ്മര്‍ സാമന്തര്‍, അറുപത്തിനാലു ഗ്രാമങ്ങള്‍, ആറന്മുള ഗ്രാമം, എന്നിവയുടെ വര്‍ണ്ണനകളുണ്ട്. രണ്ടാം ഭാഗത്തില്‍ തുവലുഴിയലും, നാകൂറുമാണ് പ്രതിപാദ്യം. മൂന്നാം ഭാഗത്തില്‍ മലയര്‍ അര്‍പ്പിക്കുന്ന ബലിയെപ്പറ്റി വര്‍ണ്ണിക്കുന്നു.