പി.വി. ഉറുമീസ് തരകൻ രചിച്ച ഉപന്യാസങ്ങളുടെ സമാഹാരമാണ് ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥം. 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഉറുമീസ് തരകൻ പി.വി. (പി.വി. ഉറുമീസ് തരകൻ)
കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്നു പാറായിൽ ഉറുമീസ് തരകൻ(26 ഫെബ്രുവരി 1906 – 7 നവംബർ 1986). 1948 ലെ തിരു – കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു. ഉറുമീസ് തരകന്റെ ഉപന്യാസങ്ങൾ എന്ന ഗ്രന്ഥത്തിനാണ് 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിച്ചത്.
ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ എഴുപുന്ന എന്ന ഗ്രാമത്തിൽ മംഗതത്തു പാറായിൽ വർക്കി തരകന്റെയും മറിയക്കുട്ടിയുടെയും മകനാണ്. ബി.എ ബിരുദം നേടിയിട്ടുണ്ട്.