കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴില്‍ 1981ല്‍ തുടങ്ങിയ സ്ഥാപനമാണ് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്‌റിറ്റിയൂട്ട്. മലയാള ഭാഷയിലാണ് കുട്ടികള്‍ക്കായുള്ള ആനുകാലികങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിക്കുന്നത്. സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയര്‍മാനായ സ്ഥാപനത്തിന് ഡയറക്ടറുണ്ട്. ബാലമാസിക തളിര് പ്രസിദ്ധീകരിക്കുന്നു. ബാലസാഹിത്യ രചനയെ പ്രോത്സാഹിപ്പിക്കുന്നതിന് ബാലസാഹിത്യ പുരസ്‌കാരങ്ങളും എഴുത്തുകാര്‍ക്കും ചിത്രകാരന്മാര്‍ക്കുമുള്ള പരിശീലന പരിപാടികളും നടത്തുന്നു. എല്ലാവര്‍ഷവും തിരുവനന്തപുരം പുസ്തകമേള നടത്തുന്നു. പുസ്തകപ്രസാധനമാണ് മുഖ്യലക്ഷ്യമെങ്കിലും ബാലസാഹിത്യ പ്രചാരണം, കുട്ടികളിലെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മത്സരങ്ങള്‍ തുടങ്ങിയവയും ചെയ്യുന്നു.വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍, ശാസ്ത്രപുസ്തകങ്ങള്‍, പൊതുവിവരങ്ങള്‍ നല്‍കുന്ന പുസ്തകങ്ങള്‍, പാഠ്യവിഷയങ്ങള്‍ക്ക് അനുബന്ധമായി ഉപരി വായനയ്ക്കുള്ള ലഘുഗ്രന്ഥങ്ങള്‍, തര്‍ജമകള്‍ ജീവചരിത്രങ്ങള്‍ മുതലായ മേഖലകളില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ഇതുവരെ 600 പുസ്തകങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 4മുതല്‍ 6 വരെ, 6 മുതല്‍ 9 വരെ, 9 മുതല്‍ 12 വരെ, 12 മുതല്‍ 14വരെ, 14നു മുകളില്‍ എന്നിങ്ങനെ അഞ്ചു പ്രായതലങ്ങളിലുള്ള കുട്ടികള്‍ക്കു് അനായാസം വായിക്കാനും ആസ്വദിക്കാനും ഉതകുന്ന പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചുവരുന്നു. ചിത്രപുസ്തകങ്ങള്‍, കഥകള്‍, കവിതകള്‍ നാടകങ്ങള്‍, വിജ്ഞാനകോശങ്ങള്‍, നിഘണ്ടുക്കള്‍, ശാസ്ത്ര പുസ്തകങ്ങള്‍, പൊതുവിവരങ്ങള്‍ നല്കുന്ന പുസ്തകങ്ങള്‍, തര്‍ജമകള്‍, ജീവചരിത്രങ്ങള്‍ മുതലായവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതുവരെ എഴുന്നൂറോളം പുസ്തകങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1981ല്‍ പി.നരേന്ദ്രനാഥിന്റെ ‘ നമ്പൂരിയച്ചനും മന്ത്രവും’ എന്നതാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പ്രഥമ പുസ്തകം.

 

ഭരണസമിതി അംഗങ്ങള്‍:

ശ്രീ എ കെ ബാലന്‍

(ബഹു. സാംസ്കാരികവകുപ്പു മന്ത്രി)
വൈസ് ചെയര്‍മാന്‍

ശ്രീമതി റാണി ജോര്‍ജ്ജ്

(സെക്രട്ടറി, സാംസ്കാരികവകുപ്പ്)
മെംബര്‍ സെക്രട്ടറി

ശ്രീ പള്ളിയറ ശ്രീധരന്‍
(ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്)

ഔദ്യോഗിക അംഗങ്ങള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ്
ഡയറക്ടര്‍, പൊതുവിദ്യാഭ്യാസം

അനൗദ്യോഗിക അംഗങ്ങള്‍

ശ്രീ റൂബിന്‍ ഡിക്രൂസ്
ശ്രീ ടി കെ നാരായണദാസ്
ഡോ. എന്‍ കെ ഗീത
ശ്രീ ജി രാധാകൃഷ്ണന്‍
ശ്രീ പയ്യന്നൂര്‍ കുഞ്ഞിരാമന്‍
ശ്രീ സി ആര്‍ ദാസ്
ശ്രീ രാജേഷ് എസ് പള്ളിത്തോട്
പ്രൊഫ. അമൃത
ഡോ. അനില്‍ ചേലേമ്പ്ര
ശ്രീമതി ജാനമ്മ കുഞ്ഞുണ്ണി
ശ്രീ വാസു ചേറോട്
ശ്രീ എം കെ മനോഹരന്‍
ശ്രീ കുളത്താമല്‍ ജഗനാഥ്
ശ്രീ ആലിന്തറ ജി കൃഷ്ണപിള്ള
ശ്രീ രാജേഷ് വള്ളിക്കോട്
ശ്രീ സെബാസ്റ്റ്യന്‍ പള്ളിത്തോട്

 

വിലാസം

കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
സംസ്കൃത കോളേജ് കാമ്പസ്
പാളയം, തിരുവനന്തപുരം
കേരളം
പിന്‍ 695 034
0471-2328549, 2327276, 2333790
2333790