ചിത്രം, ശില്പം, വാസ്തുശില്പം, ഗ്രാഫിക് മുതലായ കലകളുടെ വികസനത്തിനായി സ്ഥാപിച്ചതാണ് കേരള ലളിതകലാ അക്കാദമി. 1962ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. തൃശൂര്‍ ചെമ്പുക്കാവിലാണ് അക്കാദമിയുടെ ആസ്ഥാനം. ചിത്രശില്പ പ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്.എല്ലാവര്‍ഷവും മികച്ച കലാകാരന്മാര്‍ക്ക് ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ പുരസ്‌കാരങ്ങളും, ഫെല്ലോഷിപ്പുകളും നല്‍കന്നു.കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ ചിത്രകലയില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് കെ.സി.എസ്. പണിക്കരുടെ പേരിലുള്ള പുരസ്‌കാരങ്ങള്‍ എല്ലാവര്‍ഷവും നല്‍കുന്നു.