പണിതീരാത്ത വീട്

പണിതീരാത്ത വീട്(നോവല്‍) പാറപ്പുറം കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലില്‍ 'ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്' ആവിഷ്‌കരിക്കുന്നത്. തന്റെ…
Continue Reading

രാജാ രവിവര്‍മ്മ

രാജാ രവിവര്‍മ്മ(നോവല്‍) രണ്‍ജിത് ദേശായി രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മാ) എന്ന മറാഠി പുസ്തകത്തിന്റെ കെ.ടി. രവിവര്‍മ്മ നടത്തിയ മലയാള തര്‍ജ്ജമയാണ് രാജാരവിവര്‍മ്മ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
Continue Reading

രതിനിര്‍വ്വേദം

രതിനിര്‍വ്വേദം(നോവല്‍) പത്മരാജന്‍ പത്മരാജന്‍ എഴുതിയ മലയാളം നോവലാണ് രതിനിര്‍വ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചത്. 1978ലും 2011ലും നോവല്‍ ചലച്ചിത്രങ്ങളായി ആവിഷ്‌ക്കരിക്കപ്പെട്ടു. നിഷ്‌കളങ്കമായ പ്രണയത്തിന്റെയും ശരീരാകര്‍ഷണത്തിന്റെയും ഉന്മാദങ്ങളില്‍പ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാന്‍ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഈ നോവലില്‍…
Continue Reading

രണ്ടു മൈക്രോ നോവലുകള്‍

രണ്ടു മൈക്രോ നോവലുകള്‍(നോവല്‍) സുരേഷ് കീഴില്ലം സുരേഷ് കീഴില്ലം എഴുതിയ രണ്ടു ചെറു നോവലുകളുടെ സമാഹാരം. കലാകൗമുദി പ്രസിദ്ധീകരണമായ സ്‌നേഹിതയില്‍ പ്രസിദ്ധീകരിച്ച പുഴ ഒഴുകുമ്പോള്‍, മംഗളം വാരികയില്‍ പ്രസിദ്ധീകരിച്ച അയല്‍വീട്ടിലെ സ്ത്രീ എന്നിവയാണ് ഈ നോവലുകള്‍. കോതമംഗലം സൈകതം ബുക്‌സാണ് പ്രസാധകര്‍.
Continue Reading

രണ്ടാമൂഴം

രണ്ടാമൂഴം(നോവല്‍) എം.ടി. വാസുദേവന്‍ നായര്‍ എം.ടി. വാസുദേവന്‍ നായര്‍ രചിച്ച മലയാളത്തിലെ പ്രശസ്ത നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കിയുള്ള നോവലില്‍ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളില്‍ രണ്ടാമനായ ഭീമന് എല്ലായ്‌പ്പോഴും അര്‍ജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും…
Continue Reading

രണ്ടാനമ്മയ്ക്കു സ്തുതി

രണ്ടാനമ്മയ്ക്കു സ്തുതി (നോവല്‍) മാര്യോ വര്‍ഹാസ് ലോസ പെറുവില്‍നിന്നുള്ള നോബല്‍ പുരസ്‌ക്കാര ജേതാവായ മാര്യോ വര്‍ഹാസ് ലോസയുടെ വിഖ്യാതകൃതിയാണ് 'രണ്ടാനമ്മയ്ക്കു സ്തുതി (കി ജൃമശലെ ീള വേല ടലേുാീവേലൃ).1988 ല്‍ ആണ് ഈ കൃതി പുറത്തുവന്നത്. ലൂക്രേഷ്യയെന്നും റിഗോബെര്‍തോ എന്നും പേരുള്ള…
Continue Reading

മായ

മായ(നോവല്‍) കെ. സുരേന്ദ്രന്‍ കെ.സുരേന്ദ്രന്‍ രചിച്ച നോവലാണ് മായ. ഇതിന് 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Continue Reading

യൂളീസസ്

യൂളീസസ് (നോവല്‍) ജെയിംസ് ജോയ്‌സ് ഐറിഷ് സാഹിത്യകാരന്‍ ജെയിംസ് ജോയ്‌സ് എഴുതിയ ഇംഗ്ലീഷ് നോവലാണ് യൂളിസീസ്. ദ് ലിറ്റില്‍ റെവ്യൂ എന്ന അമേരിക്കന്‍ ആനുകാലികത്തില്‍ 1918 മാര്‍ച്ചിനും 1920 ഡിസംബറിനും ഇടയ്ക്ക് ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു. 1922 ജനുവരി 2ന് സില്‍വിയാ ബീച്ച്…
Continue Reading

യുദ്ധവും സമാധാനവും

യുദ്ധവും സമാധാനവും(നോവല്‍) ലിയോ ടോള്‍സ്‌റ്റോയ് ലോക പ്രശസ്ത റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ടോള്‍സ്‌റ്റോയിയുടെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് യുദ്ധവും സമാധാനവും (ണമൃ മിറ ജലമരല). പതിനെട്ടു വര്‍ഷമെടുത്ത് എഴുതിയ നോവല്‍ ആണ്. ഏഴു തവണ മാറ്റി എഴുതി. വൊയ്‌നാ ഇമീര്‍ ഇതാണ്…
Continue Reading

യയാതി

യയാതി(നോവല്‍) വി.എസ്. ഖണ്ഡേക്കര്‍ വി.എസ്. ഖണ്ഡേക്കര്‍ എഴുതി 1959ല്‍ പ്രസിദ്ധീകരിച്ച മറാഠി നോവലാണ് യയാതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരവും (1960), സാഹിത്യ അക്കാദമി പുരസ്‌കാരവും (1960), ജ്ഞാനപീഠവും(1974) ലഭിച്ചു. മലയാളത്തില്‍ ഇതു പരിഭാഷപ്പെടുത്തിയിരിക്കുന്നത് പ്രൊഫ. പി മാധവന്‍ പിള്ളയാണ്.
Continue Reading