പ്രഭുസമക്ഷം ഉള്ളൂര്‍ എസ്.പരമേശ്വരയ്യര്‍ ഈരേഴുലകങ്ങള്‍ക്കുമീശനാം മഹാപ്രഭോ! ദൂരസ്ഥം, മഹോന്നതം, ദുഷ്പ്രാപം, ഭവല്‍പദം; എങ്കിലും പാപിഷ്ഠനാം ഞാനുമപ്പദത്തിങ്കല്‍ ത്തങ്കിടുന്നതിനു താന്‍ താവകം പരിശ്രമം 2 ആവതല്ലങ്ങേക്കൈക്കുമങ്ങോളമെന്നെക്കേറ്റാ നാഞ്ഞല്പം വലിക്കുകില്‍പ്പൊട്ടിപ്പോം പൂമാലയാല്‍. ആകയാലാവാം കനിഞ്ഞിമ്മട്ടില്‍ക്കനം പൂണ്ട ലോഹശൃങ്ഖലകൊണ്ടു കര്‍ഷിപ്പ;തറിഞ്ഞു ഞാന്‍ ഇങ്ങെനിക്കെന്തിന്നതോര്‍ത്താതങ്കം? എന്മേനിയി ലങ്ങേക്കൈചാര്‍ത്തീടുന്നതാകല്പമല്ലീ…
Continue Reading