എന്റെ പട്ടിയുഗങ്ങള്‍
ഒന്നാം പട്ടിയുഗത്തിന്റെ തുടക്കം

1. ടോമിയും ഹാച്ചിക്കോയും

    ഞാന്‍ ജനിച്ചതുമുതല്‍ ടോമിയും ഉണ്ടായിരുന്നു. പാലുപോലെ വെളുത്ത് ഇടതൂര്‍ന്ന രോമങ്ങള്‍. വളരെ നേര്‍ത്ത റോസ്് മൂക്ക്. ചെവിക്കുള്ളിലും അങ്ങനെതന്നെ. വളരെയധികം രോമമുള്ള വളഞ്ഞ വാല്. മുല്‌ളപ്പൂവുപോലെ വെളുത്ത പല്‌ളുകളും. കണ്ണുകളില്‍ രണ്ടു നക്ഷത്രങ്ങളാണെന്നേ തോന്നൂ. ശരിക്കും ഒരു രാജകുമാരനെപേ്പാലെ! ഒത്ത പൊക്കവും വണ്ണവും. ഉശിരും..! ഇവനൊരു നായയാണ്. അനുസരണയും സ്‌നേഹവും നിറഞ്ഞ നായ. അവന്റെ സ്വഭാവത്തില്‍ നിന്നോര്‍മ്മവരുന്നത് ഹാച്ചിക്കോയെയാണ്!
    സ്‌നേഹത്തിന്റെ രാജകുമാരനായ ഹാച്ചിക്കോയെ.
    യജമാനന്‍ വരുന്ന തീവണ്ടിസമയം അവനറിയാമായിരുന്നു. വളരെ കൃത്യമായി. രാവിലെ ജോലിക്കുപോകാന്‍ നേരത്തും യജമാനനെ റെയില്‍വേ സ്റ്റേഷന്‍ വരെ കൊണ്ടുവിടാനും അവനുണ്ടാകും. എന്നും വൈകുന്നേരമാകുമ്പോള്‍ യജമാനന്‍ വരുന്ന സമയം അവനറിയാമായിരുന്നു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണെങ്കില്‍ മതില്‍കെട്ടിനടുത്തുള്ള മണ്ണ് തുരന്ന് അവന്‍ പോകുമായിരുന്നു. തന്റെ യജമാനനെ റെയില്‍വേ സ്റ്റേഷനില്‍നിന്നും തിരികെ കൊണ്ടുവരാന്‍. അവന് യജമാനനോടുള്ള സ്‌നേഹം പോലെ തന്നെയായിരുന്നു യജമാനന് അവനോടും.
    പതിവുപോലെ ഹാച്ചിക്കോ റെയില്‍വേ സ്റ്റേഷനിലെത്തി.  പക്ഷേ യജമാനനെ
ത്തേണ്ട സമയം കഴിഞ്ഞിട്ടും എത്തിയില്‌ള. യജമാനന്‍ വരേണ്ട തീവണ്ടി വന്നു തിരിച്ചുപോവുകയും ചെയ്തു. തീവണ്ടിയില്‍നിന്നുമിറങ്ങുന്നവരില്‍ തന്റെ യജമാനനുണ്ടോ എന്ന് അവന്‍ അക്ഷമനായി നോക്കി. ഇല്‌ള! സത്യത്തില്‍ അധ്യാപകനായ യജമാനന്‍ ക്‌ളാസ് മുറിയില്‍വച്ച് നെഞ്ചുവേദന വന്ന്് മരിച്ചുപോയിരുന്നു.
    എന്നാല്‍ ഹാച്ചിക്കോ എന്ന പാവം നായ വര്‍ഷങ്ങളോളം തന്റെ യജമാനനുവേണ്ടി കാത്തിരുന്നു. തന്റെ യജമാനന് അവനെ കിട്ടിയ അതേ റെയില്‍വേ സ്റ്റേഷനില്‍വച്ചുതന്നെ അവന്‍ മരണമടഞ്ഞു. ഇന്നും ജപ്പാനിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ അവന്റെ ഒരു പ്രതിമയുണ്ട്! തന്റെ യജമാനനുവേണ്ടി കാത്തിരിക്കുന്ന സ്‌നേഹത്തിന്റെ രാജകുമാരന്റെ പ്രതിമ!
    ഇതുപോലെയായിരുന്നു നമ്മുടെ ടോമിയും. എന്റെ അച്ഛന്‍ വരുന്ന സമയം അവനു കൃത്യമായി അറിയാം. ആ സമയത്ത് അവനെ അഴിച്ചുവിട്ടിലെ്‌ളങ്കില്‍ നമുക്ക് ഇരിക്കപെ്പാറുതിയുണ്ടാവില്‌ളായിരുന്നു. അച്ഛന്‍ ബൈക്കിലായിരുന്നു വന്നിരുന്നത്. അന്ന് അച്ഛന്റെ ബൈക്കിന്റെ ഹോണായിരുന്നു കൂടുതലുണ്ടായിരുന്നത്.  വേറെ ആരെങ്കിലും ആ ഹോണ്‍. അടിച്ചുകൊണ്ടുപോയാല്‍ അവന്‍ നോക്കുകപോലുമില്‌ളായിരുന്നു. പക്ഷേ അവന് അച്ഛന്റെ ഹോണ്‍ കറക്ടായി അറിയാം! അച്ഛന്‍ ഹോണ്‍ അടിക്കുന്ന രീതി കാരണമോ എന്തോ..!  അച്ഛന്‍ വീട്ടില്‍ കയറുന്നതുവരെ തുള്ളിച്ചാട്ടമാണ്. അച്ഛന്റെ ദേഹത്തൊക്കെ ചാടിക്കയറി നക്കിത്തുടയ്ക്കുമായിരുന്നു. അതു കഴിഞ്ഞാല്‍ അച്ഛന്‍ വീട്ടില്‍ കയറുന്നതിനു മുന്‍പ് അവന്‍ കയറും. ഞാനും അമ്മയും വന്നാലും ഇങ്ങനെതന്നെയായിരുന്നു.
    വളരെ സ്‌നേഹവാനായിരുന്നു അവന്‍. അതുപോലെ തന്നെ ഞങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അവന്‍ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ഞാനും ഒരു ചേട്ടനും കൂടി കളിക്കുകയായിരുന്നു. ചേട്ടന്‍ എന്നെ പൊക്കിയെടുത്തു. പെട്ടെന്ന് എവിടെനിന്നോ വെടിയുണ്ടപോലെ ടോമി ചേട്ടനുനേരെ കുതിച്ചുചാടി. കടിച്ചു കടിച്ചില്‌ള എന്ന മട്ടില്‍ ചേട്ടന്‍ രക്ഷപെ്പട്ടു. ഇങ്ങനെ ഏറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.
    എന്നാലും അവനിതുവരെ കാര്യമില്‌ളാതെ ആരെയും ആക്രമിച്ചിട്ടില്‌ള.

2. ചോന്നോട്ടി!

    ചോന്നോട്ടി!.. എന്തോ ഒരു വിചിത്ര വാക്കുപോലെ തോന്നുന്നുവലേ്‌ള? ചോന്നോട്ടി, അതായത് ചുവന്ന പട്ടി! ചുവന്ന+ പട്ടി= ചോന്നോട്ടി! എങ്ങനെയുണ്ട്?
    ചോന്നോട്ടി എന്റെ അയല്‍പക്കത്തു താമസിക്കുന്ന ഗീതമാമിയുടെ  പട്ടിയാണ്. ചുവന്നപട്ടി ചുവന്നപട്ടി എന്നു പറഞ്ഞുപറഞ്ഞ് അതവനൊരു പേരായി.! ചോന്നോട്ടി! ചോന്നോട്ടിയെ കാണാന്‍ വിചിത്രമാണ് തേനീച്ച കുത്തിയ ബുള്‍ഡോഗിന്റെ മൂക്കിന് നീളം വച്ചതുപോലെ. വളരെ വലിയ ഉണ്ടക്കണ്ണുകള്‍. കൂര്‍ത്തിരിക്കുന്നുവെങ്കിലും വലത്തേ ചെവി മടങ്ങിയതാണ്. എല്‌ളാംകൊണ്ടും വിചിത്രരൂപം പോലെ തന്നെയായിരുന്നു അവന്റെ സ്വഭാവവും. അവന്‍ വെള്ളം കുടിക്കുന്നതാണ് ഏറെ രസകരം. ആഹാരം കഴിക്കുന്നതുപോലെ വെള്ളത്തിനെ ചെന്നുകുടിക്കും! ഗ്‌ളപ്പ്! അപേ്പാഴേക്കും കുറേ വെള്ളം അകത്താകും. ഇങ്ങനെയാണ് അവന്‍ വെള്ളം കുടിക്കുന്നത്. പിന്നെ നമ്മുടെ മുമ്പില്‍ വന്ന് തലകുത്തിമറിഞ്ഞ് കാണിക്കും! ഒരു ബാലന്‍സില്‌ളാത്ത ഓട്ടമാണ് അവന്‍േറത്! ടോമിയും അവനും മറ്റേതെങ്കിലും പട്ടിയെ കണ്ടാല്‍ വെടിയുണ്ടപോലെ അതിനെ ആക്രമിക്കാന്‍ പായും. ടോമി അവിടെ പോരാട്ടം തുടങ്ങും. എന്നാല്‍ ചോന്നോട്ടിയോ, ഇടക്കുവച്ച് മൂക്കും കുത്തി എവിടെയെങ്കിലും വീണുകിടക്കും. ഇങ്ങനെ മൂക്കും കുത്തിയാണ്. മിക്കവാറും വീഴുന്നത്. അതുകൊണ്ട് അവന്റെ മൂക്കിന്റെ പെയിന്റ് അല്‍പ്പം പോറിയിരിക്കും. പിന്നെ, അവന്് ഉയരത്തില്‍ കയറാന്‍ വളരെ ഇഷ്ടമാണ്. അതുപോലെ തന്നെ അവിടുന്ന് എടുത്ത് ചാടാനും! ചൂടു തോന്നുമ്പോള്‍ അവന്‍ പുഴയിലേക്ക് എടുത്തുചാടി ഓടും. നേരെ വെള്ളത്തിലേക്കൊരു ചാട്ടം. പാവം അവന്റെ മൂക്കിലൊക്കെ വെള്ളം കയറിക്കാണും! (കല്ലാറിന്റെ കരയിലാണ് ഞങ്ങളുടെ വീട് എന്ന് പറയാന്‍ വിട്ടുപോയി).
    ടോമിയും ചോന്നോട്ടിയും എക്കാലത്തും മികച്ച കൂട്ടുകാരാണ്. അവരുള്ളപേ്പാള്‍ ഒരൊറ്റ അണ്ണാനോ കിളിയോപോലും ഞങ്ങടെ വീടിനടുത്ത് വരില്‌ളായിരുന്നു. അത് ചില സമയത്ത് എനിക്ക് കഷ്ടമായി തോന്നിയിട്ടുണ്ട്. ചില സമയത്ത് അഭിമാനവും. കൂടാതെ അവര്‍ മികച്ച എലിപിടുത്തക്കാരായിരുന്നു.
     ഒരുദിവസം അമ്മയും ഞാനുംകൂടി ആറിനടുത്ത് നില്‍ക്കുകയായിരുന്നു. അപേ്പാഴാണ് കരിയിലക്കിടയില്‍ ഒരനക്കം! എലിയാണെന്നു വിചാരിച്ചു. ആദ്യം വന്നത് ടോമിയായിരുന്നു. അവന്‍ അനക്കം കണ്ട് അതിനടുത്ത് ചെന്നു നോക്കിയിട്ട് പെട്ടെന്ന് തിരിച്ചുവന്നുനിന്ന് കുരയ്ക്കാന്‍ തുടങ്ങി. എലിവാണം പോലെ ചോന്നോട്ടിയും വന്നു. അവന്‍ ചെന്നുനോക്കി. എന്തോ പന്തികേടുള്ള നോട്ടം. എന്നാല്‍ ചോന്നോട്ടി പിന്‍തിരഞ്ഞില്‌ള. അവന്‍ പല പ്രാവശ്യം ചുറ്റും കിടന്ന് കുരച്ചുകൊണ്ടോടി, പിന്നെയും അവിടെത്തന്നെ നിന്നു. അവന്‍ മുന്‍കാലുപൊക്കി ഇപ്പം നിന്നെ അടിക്കുമെടാ എന്ന മട്ടില്‍ നിന്നു. പെട്ടെന്നാണ് അത് സംഭവിച്ചത്! കരിയിലകള്‍ക്കിടയില്‍ നിന്നും ഒരാള്‍ പൊങ്ങിവന്നു. ഒരു കിടിലന്‍ മൂര്‍ഖന്‍പാമ്പ്്. അത് പത്തിവിടര്‍ത്തി ചോന്നോട്ടിയെ കടിക്കാനോങ്ങി!  എന്തോ ഭാഗ്യത്തിനു കടി കൊണ്ടില്‌ള! ചോന്നോട്ടി പാമ്പിനെ കടിച്ചുതൂക്കിയെടുത്ത് കുടഞ്ഞു. ഒരൊറ്റയേറ്്. അത് നമ്മുടെ നേരെ വന്നുവീണു. ഇതു കണ്ടതും ടോമി നമ്മുടെ മുമ്പില്‍ വന്നുനിന്നു കുരയ്ക്കാന്‍ തുടങ്ങി. പാമ്പ് പത്തിവിടര്‍ത്തി. അമ്മ എന്റെ കൈകളില്‍ മുറുകെപിടിച്ചുകൊണ്ട് പിറകോട്ടോടിമാറി. ഉടനെ ചോന്നോട്ടി പുറകില്‍നിന്നും വന്ന് പാമ്പിനെ ഒന്നുകൂടി കടിച്ചുകുടഞ്ഞ് ഒറ്റ ഏറ്! പാമ്പ് കുറ്റിക്കാട്ടിലേക്ക് ചെന്നുവീണു. മിക്കവാറും അത് ചത്തുകാണും!  രണ്ടു പട്ടിപേ്പാരാളികളും കാട്ടിനുള്ളിലേക്ക് കയറിപേ്പായി. പിന്നെ എന്തുണ്ടായെന്ന്് കാണാന്‍ ഞങ്ങള്‍ നിന്നില്‌ള!  പിന്നീട് പട്ടിപേ്പാരാളികള്‍ പരുക്കൊന്നുമില്‌ളാതെ മുന്നില്‍ വന്നുനിന്നു.  ഒന്നുകില്‍ പാമ്പിനെ കൊന്നിട്ടുണ്ടാവും! അലെ്‌ളങ്കില്‍ മറ്റെവിടെങ്കിലും വലിച്ചെറിഞ്ഞിട്ടുണ്ടാവും.
    മൊത്തത്തില്‍ ചോന്നോട്ടിയെ കാണുമ്പോള്‍ പാവം തോന്നും, ചിരിയും! എന്തൊക്കെയായാലും രണ്ടു പട്ടികുമാരന്മാരും ആത്മാര്‍ത്ഥമായി സുഹൃത്തുക്കളും നമ്മോട് സ്‌നേഹം ഉള്ളവരുമാണ്.

3. പട്ടിപേ്പാരാട്ടങ്ങള്‍

   പോരാട്ടങ്ങളില്‍ എന്നും മികവ് കാണിച്ചവരായിരുന്നു നമ്മുടെ ടോമിയും ചോന്നോട്ടിയും! അതുകൊണ്ട് മറ്റൊരു പട്ടി പോയിട്ട് കാക്കപോലും ഇങ്ങോട്ടടുക്കില്‌ളായിരുന്നു.
    ദൂരെ ഒരു പൊട്ടുപോലെ ഒരു പട്ടിയെ കണ്ടാല്‍ അവര്‍  ശരവേഗത്തില്‍ പാഞ്ഞുചെല്‌ളും! ആ വരവു കാണുമ്പോഴേക്കും ശത്രുപട്ടി കീഴടങ്ങിയിരിക്കും! അവരുടെ കീഴടങ്ങലെന്നുവച്ചാല്‍ ആദ്യം മൂക്കു തറയില്‍ മുട്ടിച്ചിട്ട് മുന്‍കാലുകള്‍ താഴ്ത്തിവയ്ക്കും. അതുകഴിഞ്ഞ് മലര്‍ന്നുകിടന്നു കരയും. വാല്‍ പൂര്‍ണമായും മടക്കിയൊതുക്കി വച്ചിരിക്കും. കീഴടങ്ങിയ ശത്രുവിനെ ആക്രമിച്ചിട്ടുള്ള ചരിത്രം എന്റെ അറിവിലില്‌ളായിരുന്നു!
    ഞങ്ങളുടെ വീടിരിക്കുന്ന സ്ഥലത്തിനു മുകളില്‍ രണ്ടു ചേച്ചിമാരുടെ വീടുണ്ട്. വിനുച്ചേച്ചിയും പ്രിയച്ചേച്ചിയും. പിന്നെ അവരുടെ അച്ഛനമ്മമാര്‍. അവരുടെ പട്ടിയാണ് ജൂലി! വേണമെങ്കില്‍ ഈ പട്ടിയുഗത്തിലെ വലിയ പ്രാധാന്യമില്‌ളാത്ത ഒരു നായികയായി നിങ്ങള്‍ക്കവളെ എടുക്കാം! ജൂലി ആരോടും വഴക്കടിക്കാനൊന്നും പോകില്‌ള! അവള്‍ക്കെല്‌ളാവരും സുഹൃത്തുക്കളാണ്. അവള്‍ അണ്ണാന്‍ മുതല്‍ ആനയോടുവരെ സ്‌നേഹമുള്ളവളായിരുന്നു. അവളുടെ ദേഹം രോമം നിറഞ്ഞ ബ്രൗണ്‍ നിറമാണ്. പളുങ്കുപോലുള്ള കണ്ണുകളും!
    ജൂലി ഇങ്ങനെയാണെങ്കിലും രണ്ടു പട്ടികുമാരന്മാര്‍ കോഴി, പാമ്പ് തുടങ്ങിയവരുടെ ജീവനെടുത്തതിനു കണക്കില്‌ള.
അതോര്‍ക്കുമ്പോള്‍ എനിക്കിന്നും വിഷമമുണ്ട്! എത്രയോ നിഷ്‌കളങ്കരായ പാവം ജീവികള്‍ ഇവന്മാരുടെ ഇരയായി.
    പട്ടികള്‍ക്കുള്ള സ്‌നേഹം തെളിയിക്കുന്ന മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്. ഒരു ദിവസം എന്തോ ആവശ്യത്തിനായി അച്ഛന്‍ ആറ്റിന്റെ അക്കരെ പോയി. അമ്മ അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരുന്നു.  ഞാന്‍ അമ്മയുടെ അടുത്തുണ്ടായിരുന്നു.
പെട്ടെന്ന് ടോമി കയറിവന്നു. എന്നിട്ട് അമ്മയുടെ തുണിയില്‍ കടിച്ചുവലിച്ചു വട്ടത്തിലോടിക്കാണിച്ചു. എന്നേയും അമ്മയെയും മാറി മാറി നോക്കിക്കരഞ്ഞു. നമുക്കൊന്നും പിടികിട്ടിയില്‌ള.
    പക്ഷേ ഇത് പലപ്രാവശ്യം ആവര്‍ത്തിച്ചപേ്പാള്‍ എന്തോ പന്തികേടു തോന്നി.
    അവന്‍ ആറ്റിന്‍കരയിലേക്കോടി. അമ്മയും ഞാനും പിറകേ പോയി. അപേ്പാഴാണ് കണ്ടത്, ആറ്റില്‍ വെള്ളം കൂടിക്കൊണ്ടിരിക്കുന്നു. കലക്കുവെള്ളവും കരിയിലകളും മറ്റും ഒഴുകി വരുന്നു. അച്ഛന്‍ ആറ്റിന്റെ അക്കരെയാണ്. വെള്ളം കൂടിയാല്‍..!  ഞാനും അമ്മയും അച്ഛനെ കൂകിവിളിച്ചു. അച്ഛന്‍ കേട്ടില്‌ള. ഇതുകണ്ട് ടോമി ആറ്റിലേക്കെടുത്തുചാടി. നല്‌ള ഒഴുക്കുണ്ടായിരുന്നു. എന്നിട്ടും അവന്‍ പിന്തിരിഞ്ഞില്‌ള. അവന്‍ ആവുംവിധം നീന്തി അക്കരെ കയറാന്‍ ശ്രമിച്ചു. പക്ഷേ ഒഴുക്കു കൂടി. അവന്‍ ഒഴുക്കില്‍പെ്പട്ട് താഴേയ്‌ക്കൊഴുകാന്‍ തുടങ്ങി. ഞാന്‍ പൊട്ടിക്കരഞ്ഞു. അമ്മ തലയില്‍ കൈവച്ചു. അവന്‍ നമ്മുടെ കണ്ണില്‍നിന്നും മറഞ്ഞു. ഞാനുറക്കെ കരഞ്ഞു! ഒരു രണ്ടു മിനിറ്റിനുശേഷം ഞാന്‍ നോക്കിയപേ്പാള്‍ കണ്ടത്, തൊടുത്തുവിട്ട ശരംപോലെ പായുന്ന ടോമിയെയാണ്. അവന്‍ അക്കരെ കയറിയിരിക്കുന്നു. അവന്‍ അച്ഛനടുത്തേക്കോടി. അവന്‍ എങ്ങനെയൊക്കെയോ അച്ഛനു കാര്യം മനസ്‌സിലാക്കിക്കൊടുത്തു. അച്ഛന്‍ ആറ്റിലേക്ക് നോക്കിയപേ്പാള്‍ വെള്ളം കൂടിക്കൊണ്ടിരിക്കുന്നു. ഇതിനകം വെള്ളം വളരെയധികം കൂടിയിരുന്നു… അവസാനം അച്ഛന്‍ വെള്ളം അധികമില്‌ളാത്ത മറ്റൊരു സ്ഥലത്തുകൂടി  നിന്തിയായിരുന്നു തിരിച്ചെത്തിയത്.
    സാഹസികനും ആത്മാര്‍ത്ഥമായ സ്‌നേഹവാനുമായിരുന്നു ടോമി എന്ന കാര്യത്തില്‍ സംശയമില്‌ള.

4. പ്രകൃതിയുടെ ഘാതകര്‍

    അന്ന് കല്‌ളാറില്‍ മണലൂറ്റ് വ്യാപകമായിക്കഴിഞ്ഞിരുന്ന കാലമായിരുന്നു. മുപ്പതുകുട്ട മണ്ണിന് ആയിരം രൂപയില്‍ കൂടുതല്‍ കിട്ടും. ഇതിലൂടെ പലരും വളരെ വേഗം ഉയര്‍ന്നു. ഇതിനകം കല്‌ളാറിലുള്ള നൂറില്‍ തൊണ്ണൂറ്റിയേഴ് ശതമാനം ചെറുപ്പക്കാരും ഈ മേഖലയിലേക്ക് തിരിഞ്ഞുകഴിഞ്ഞിരുന്നു!
   വളരെ ഭംഗിയായി ഒഴുകിയിരുന്ന പുഴയുടെ അവിടവിടങ്ങളില്‍ തോണ്ടിക്കുഴിച്ചു. മിക്ക സ്ഥലങ്ങളിലും ഒഴുക്കില്‌ളാതെയായി. കരയിടിഞ്ഞ് അവിടവിടങ്ങളില്‍ വീഴാന്‍ തുടങ്ങി! പളുങ്കുമണികള്‍ പോലെ ഒഴുകിയിരുന്ന നമ്മുടെ കല്‌ളാര്‍ ഇന്ന് പലപേ്പാഴും കലങ്ങി മിറഞ്ഞാണ് ഒഴുകുന്നത്. ഇവര്‍തന്നെ ചപ്പുചവറുകളും മറ്റും വലിച്ചെറിയുന്നത് കല്‌ളാറിലേക്കാണ്. എന്തിനധികം? കോഴിയെക്കൊണ്ടുവന്ന് ആറ്റിന്‍കരയില്‍ വച്ച്തന്നെ അതിനെ അറുത്തുകൊന്ന് അതിന്റെ വേണ്ടാത്ത ഭാഗങ്ങളെല്‌ളാം ആറ്റിലാണ് വലിച്ചെറിയുന്നത്. അത് ഞാനെന്റെ കണ്ണുകൊണ്ട് കണ്ടതാണ്. ഇതുപോലെ ചീഞ്ഞ മാംസം മാത്രമല്‌ള വലിച്ചെറിയുന്നത്. ആറിന്‍കരയില്‍ വന്നുകിടന്ന് മദ്യപിച്ച് കൂകി ബഹളമുണ്ടാക്കിയിട്ട് കുപ്പിച്ചില്‌ളുകളും മറ്റും ആറ്റിലേക്കിടുന്നു. എന്തിനധികം? എല്‌ളാ തരത്തിലുള്ള മാലിന്യവും ഇവര്‍ വെള്ളത്തില്‍ വലിച്ചെറിയുന്നു.
    പിന്നെ ചെയ്യുന്ന കൊടുംക്രൂരതകളില്‍ ഒന്നാണ് മറ്റു ജീവികളെ കൊന്ന് വിനോദം കണ്ടെത്തുക എന്നത്. പണ്ട് കല്‌ളാറില്‍ ധാരാളം മത്സ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഒട്ടുംതന്നെ ഇല്‌ള എന്നുവേണം പറയാന്‍. പണ്ട് പല തരത്തിലുള്ള മത്സ്യങ്ങളുമുണ്ടായിരുന്നത്രെ. എല്‌ളാം വലയിട്ടും മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞും നശിപ്പിച്ചതാണ്. കല്‌ളാറില്‍ പലതരം പക്ഷികളുണ്ട്. ഒരു ദിവസം ആറിലെ കല്‌ളു മുഴുവന്‍ കുറേ യുവാക്കള്‍ പെറുക്കിക്കൂട്ടുന്നു. ഞാന്‍ എന്തിനെന്നു ചോദിച്ചു. ചൂണ്ടാനാണത്രെ. എന്നുവച്ചാല്‍ തെറ്റാലികൊണ്ട് കിളികളെ കല്‌ളുതൊടുത്തുവിട്ടു കൊല്‌ളുക എന്നത്. ഇതുകാരണം നമ്മുടെ കല്‌ളാറിലുള്ള പല തരത്തിലുള്ള പക്ഷികളും ക്രൂരമായി വേട്ടയാടപെ്പടുന്നു. ഇതോടെ അവയുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
    ഒരു ദിവസം ഒരു ചേട്ടന്‍ വലയിടുന്നതു ഞാന്‍ കണ്ടു. ആ ചേട്ടന്റെ വലയില്‍ ഏറെ മീനുകള്‍ കുടുങ്ങിയിരുന്നു. ആ ചേട്ടന്‍ ചില ചെറിയ മീനുകളെ വലയില്‍ നിന്നും പെറുക്കിയെടുത്തു. അതിനപേ്പാഴും ജീവനുണ്ടായിരുന്നു. എന്നാല്‍ ഇരുപതെണ്ണത്തില്‍ കൂടുതലുള്ള ആ മീന്‍കുഞ്ഞുങ്ങളെ ചേട്ടന്‍ പുഴക്കരയിലേക്കെറിഞ്ഞുകളഞ്ഞു. ഇതു കണ്ട് ഞാന്‍ ചോദിച്ചു. എന്തിനാ ചേട്ടാ ഇങ്ങനെ ചെയ്യുന്നത്, അതിനെ ആറ്റിലേക്കു വിടാത്തതെന്തേ? അപേ്പാള്‍ ഉടനെ ചേട്ടന്റെ ഉത്തരം. ഈ ലോകം മുഴുവന്‍ മീനായാല്‍ എന്തു ചെയ്യും? പക്ഷെ ആറില്‍ മീന്‍ വളരെ കുറച്ചേ ഉണ്ടായിരുന്നുള്ളൂ. അപേ്പാള്‍ ഞാന്‍ ചോദിച്ചു. ഈ ലോകം മുഴുവന്‍ മനുഷ്യരായാല്‍ എന്തുചെയ്യും. ചേട്ടന്റെ ഉത്തരം ഇതായിരുന്നു. ദൈവം മനുഷ്യനുവേണ്ടിയാണ് ഭൂമി ഉണ്ടാക്കിയത്. അവനു വേണ്ടിത്തന്നെയാണ് ഭൂമിയിലെ ജീവജാലങ്ങളെയും ഉണ്ടാക്കിയിരിക്കുന്നത്. അതുകൊണ്ട് മനുഷ്യന് എന്തുമാകം. ഞാന്‍ പിന്നെ ഒന്നും മിണ്ടിയില്‌ള.
    എന്തായാലും കല്‌ളാറിലെ പ്രകൃതിയെയും പ്രകൃതിയിലെ ജീവജാലങ്ങളെയും ജനങ്ങള്‍ അതിക്രൂരമായി നശിപ്പിച്ചു കളയുന്നുണ്ട്.

ഒന്നാം പട്ടിയുഗത്തിന്റെ അവസാനം

5. ടോമിയുടെ പതനം

   മണല്‍ ജീപ്പുകള്‍ ലക്ഷ്യമില്‌ളാതെ ശരംപോലെ ചീറിപ്പായുന്ന ഒരു ദിവസം. ഞാനും അമ്മയും ഒരു സ്ഥലം വരെ പോയിട്ടു വരികയായിരുന്നു. അച്ഛന്‍ ജോലി കഴിഞ്ഞ് എത്തിയിട്ടില്‌ള. അപേ്പാള്‍ ഞങ്ങടെ വീടിനടുത്ത കടയിലെ സന്തോഷ് മാമന്‍ വന്ന് അമ്മയോട് എന്തോ പറഞ്ഞു, ഞങ്ങള്‍ വീട്ടിലെത്തി നോക്കിയപേ്പാള്‍ ഷെഡില്‍ ഒരാള്‍ക്കൂട്ടം. ഗീതമാമി, അമ്മൂമ്മ എല്‌ളാപേരും ഉണ്ടായിരുന്നു. ഞാന്‍ കൂടിനിന്നവരെ മാറ്റി ചെന്നുനോക്കി. അവിടെ ടോമി കിടപ്പുണ്ടായിരുന്നു. അമ്മ പറഞ്ഞപേ്പാഴാണ് ഞാന്‍ മനസ്‌സിലാക്കുന്നത്. ടോമിയെ വണ്ടിയിടിച്ചിരിക്കുന്നു. മണല്‍ ജീപ്പ്. ടോമിയും ചോന്നോട്ടിയും കൂടി എങ്ങോട്ടോ നടന്നുപോവുകയായിരുന്നു. റോഡിന്റെ ഓരം ചേര്‍ന്ന് തന്നെയായിരുന്നു അവര്‍ പോയതെന്നു കണ്ടവര്‍ പറഞ്ഞിരുന്നു. പക്ഷേ പച്ചനിറമുള്ള മണല്‍ജീപ്പ് അധികലോഡുമായി അമിതവേഗത്തില്‍ തോന്നിയപോലെ ഓടിക്കുകയും അത് റോഡരികത്തുകൂടെ പോയ ടോമിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നത്രെ. ജീപ്പുകാരന്‍ നിര്‍ത്താതിരിക്കാന്‍ ശ്രമിച്ചെങ്കിലും ചോന്നോട്ടി പിറകേ ഓടി. അപേ്പാഴേക്കും ആള്‍ക്കാര്‍ ജീപ്പുകാരനെ നിര്‍ത്തിപ്പിച്ചു. പിന്നീട് ആള്‍ക്കാര്‍ ചേര്‍ന്ന്് ടോമിയെ വീട്ടിലെത്തിക്കുകയായിരുന്നു. പാവം അവന് അപേ്പാഴും ജീവനുണ്ടായിരുന്നു. ഞാന്‍ പൊട്ടിക്കരഞ്ഞുപോയി. അമ്മയും കരഞ്ഞു. അമ്മൂമ്മയും.
    അമ്മ അവന്റെ അടുത്തു ചെന്നപേ്പാള്‍ പെട്ടെന്ന് അവന്‍ കണ്ണുതുറന്നു നോക്കിയിട്ട് വേദനയോടെ വിളിച്ചു. എന്നിട്ട് അമ്മയെ നക്കി. ഞാനും അടുത്തുചെന്നു. അവനെന്നെയും ദയനീയമായി നോക്കി കരഞ്ഞു. ഞാന്‍ അവന്റെ തല തടവിക്കൊണ്ടിരുന്നു. ചോന്നോട്ടി ടോമിയുടെ അടുത്തുനിന്നും മാറിയിരുന്നില്‌ള. ചല സമയത്ത് ചോന്നോട്ടി കുനിഞ്ഞ് അവന്റെ മുഖത്ത് മൂക്കുമുട്ടിച്ച് അവനെ നോക്കും. പിന്നെ ഓരിയിടും. അമ്മൂമ്മ കുറച്ചു വെള്ളം അവനു കൊടുത്തു. അവനത് കുടിച്ചു. പിന്നെ എല്‌ളാവരെയും ചുറ്റും ഒന്നു നോക്കിയിട്ട് കണ്ണടച്ചു. അമ്മൂമ്മ അവനെ തൊട്ടുനോക്കിയിട്ട് പറഞ്ഞു, കഴിഞ്ഞു. അമ്മൂമ്മയുടെ ശബ്ദം ഇടറിയിരുന്നു. താഴെ ഒരു കുഴി വെട്ടി. അവനെ അതിലിടാന്‍ പോയപേ്പാള്‍ ഞാന്‍ സമ്മതിച്ചില്‌ള. ഞാന്‍ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു. എന്നെ അമ്മയും അമ്മൂമ്മയും പിടിച്ചുമാറ്റി. അവനെ അടക്കി. ഞാന്‍ പാതിരാത്രി വരെ കരഞ്ഞുകൊണ്ടിരുന്നു.
    പിന്നീടാണ് അച്ഛന്‍ വന്നത്. അപേ്പാള്‍ അമ്മ കാര്യം പറഞ്ഞു. ഏറെ നേരം അച്ഛന്‍ ടോമിയുടെ കുഴിമാടത്തിനരുകില്‍ ചെന്നിരുന്നു കരഞ്ഞു. ചോന്നോട്ടി ടോമിയുടെ കുഴിമാടത്തിനരികില്‍ നിന്നും മാറിയിരുന്നില്‌ള. അവന്‍ അന്നു മുഴുവന്‍ ടോമിയുടെ കുഴിമാടത്തിനരുകിലിരുന്ന് ഓരിയിട്ടുകൊണ്ടിരുന്നു.
    പക്ഷേ ആ ജീപ്പുകാരന്‍ ഇതുവരെ താന്‍ വണ്ടി നേരെ ഓടിച്ചിരുന്നെന്നാണ് പറഞ്ഞിരുന്നത്. പക്ഷെ അമിത വേഗത്തില്‍ ലക്കും ലെഗാനവുമില്‌ളാതെ വന്ന പച്ച ജീപ്പിനെ കണ്ടവരുണ്ടായിരുന്നു. അയാള്‍ ഇതിനിടയില്‍ എങ്ങോട്ടോ തടിതപ്പി.
ഏതായാലും ആ സ്‌നേഹവാനായ, നിഷ്‌കളങ്കനായ മിണ്ടാപ്രാണിയുടെ പേരും പ്രസക്തിയും മാത്രം ഞങ്ങളുടെ മനസ്‌സില്‍ നിറഞ്ഞുനില്‍ക്കുന്നു. ബാക്കി മണ്ണിലും വായുവിലും ലയിച്ചു.

6. ചോന്നോട്ടി ഓര്‍മ്മയാകുന്നു

    രണ്ടു ദിവസം അവന്‍ ടോമിയുടെ കല്‌ളറയിലായിരുന്നു. അവസാനം അവന്‍ പാതി പൊളിഞ്ഞുകിടക്കുന്ന ഒരു വീട്ടില്‍ കയറിക്കിടന്നു! ഞാനവന്റെടുത്തു ചെന്നു. എന്നെക്കണ്ടാല്‍ അവന്‍ വാലാട്ടുകയും നക്കാനുമൊക്കെ നോക്കുമായിരുന്നു. പക്ഷേ അവനൊന്നും ചെയ്തില്‌ള. കണ്ണ് പാതി അടച്ച് ഒരൊറ്റ കിടപ്പാണ്! ഗീതമാമിയും അമ്മയുമൊക്കെ വെള്ളം കൊണ്ടുവച്ചുകൊടുത്തു. അവനത് തൊട്ടില്‌ള! ഒരുനേരം ആഹാരം കിട്ടിയിലെ്‌ളങ്കില്‍ കിടന്നു മോങ്ങുന്ന അവന്‍ എത്ര ആഹാരം കൊടുത്തിട്ടും കഴിക്കാന്‍ കൂട്ടാക്കിയില്‌ള. അവന്‍ എത്ര ദിവസം അങ്ങനെ കിടന്നെന്ന് അറിയില്‌ള!  ചോന്നോട്ടിയുടെ മൂക്കുരഞ്ഞ വീഴ്ചയും കടിച്ചു വെള്ളംകുടിക്കലും പൊങ്ങിച്ചാട്ടവും ഉണ്ടക്കണ്ണുരുട്ടലും എല്‌ളാം നിലച്ചു. അവന്‍ ഉണങ്ങി എല്‌ളും തോലുമായി. എപേ്പാഴോ അവന്‍ അന്ത്യശ്വാസം വലിച്ചു.
    അങ്ങനെ ആ വേര്‍പിരിയാത്ത രണ്ടു ചങ്ങാതിമാര്‍ ഓര്‍മ്മകളില്‍ മാത്രം തങ്ങി നില്‍ക്കുന്നു. ജൂലിയെ കാണാതായി.
അങ്ങനെ എന്റെ വീട്ടിലെ ഒന്നാം പട്ടിയുഗം (ഞാന്‍ ജനിച്ചശേഷം) അവസാനിച്ചു.

രണ്ടാം പട്ടിയുഗത്തിന്റെ തുടക്കം

7. ടോമിയും ചോന്നോട്ടിയും പുനര്‍ജനിക്കുന്നു

    മിക്ക ദിവസവും ഞാന്‍ ടോമിയെയും ചോന്നോട്ടിയെയും ഓര്‍ത്ത് കരയും. അച്ഛന്‍ ഒരു പട്ടിയെ വാങ്ങുംവാങ്ങും എന്നു കുറെനാളായി പറയുന്നു. അങ്ങനെയിരിക്കേ ഒരു ദിവസം രാത്രി അടുത്ത വീട്ടിലെ ഗീതമാമിയുടെ മകന്‍ അരുണേട്ടന്‍ ആറ്റിലേക്ക് നടക്കുന്നത്് അമ്മ കണ്ടു. ചേട്ടന്റെ കൈകളില്‍ എന്തോ ഉണ്ട്. ഞാന്‍ എന്താണെന്ന് ചോദിച്ചപേ്പാള്‍ ചേട്ടന്‍ കാണിച്ചുതന്നു. ഒരു കുഞ്ഞു പട്ടി! അല്‍സേഷ്യന്റെ നിറമാണ്. എന്നാല്‍ അല്‍സേഷ്യനല്‌ള. നല്‌ള ഓമനത്തമുള്ള മുഖം. കണ്ണുകളില്‍ നിഷ്‌കളങ്കത തെളിഞ്ഞു നിന്നിരുന്നു. പേരിട്ടിട്ടില്‌ള. അങ്ങനെ ചോന്നോട്ടിക്കൊരു അനന്തരവനുണ്ടായി. ഇതും കൂടി ആയപേ്പാള്‍ ഞാന്‍  അച്ഛനോട് നിര്‍ബന്ധം പിടിക്കാന്‍ തുടങ്ങി. അവസാനം അച്ഛന്‍ കുഞ്ഞുഗ്രാമത്തില്‍ നിന്ന് (…ഓ! കുഞ്ഞുഗ്രാമമെന്ന് ഞാനിട്ട പേരാണ്. റോഡരികില്‍ കാടിനോട് ചേര്‍ന്ന് കുറെ കുടിലുകള്‍ ഇരിപ്പുണ്ട്. അവിടെത്തന്നെ അമ്പലവും അരുവിയുമെല്‌ളാം ഉണ്ട്! ഇതെല്‌ളാം കണ്ടപേ്പാള്‍ എനിക്കു തോന്നിയ പേരാണ് കുഞ്ഞുഗ്രാമം.) ആ, അങ്ങനെ അച്ഛന്‍ കുഞ്ഞുഗ്രാമത്തില്‍ നിന്നും ഒരു പട്ടിയെ കണ്ടുവച്ചു.
ഒരു ദിവസം രാവിലെ അച്ഛന്‍ സ്‌കൂട്ടറുമെടുത്ത് എന്നെയും കൊണ്ട് കുഞ്ഞുഗ്രാമത്തിലെത്തി. അമ്മപട്ടി കുരച്ചുകൊണ്ടിരിക്കുകയായിരുന്നതിനാല്‍ എന്നെ അങ്ങോട്ട് കൊണ്ടുപോയില.്‌ള പിന്നീട് അച്ഛന്‍ ഒരു കുഞ്ഞു പട്ടിക്കുട്ടിയെയും കൊണ്ട് പുറത്തു വന്നു. പട്ടിക്കുട്ടിയെ പിടിച്ചോളാന്‍ എന്നോടു പറഞ്ഞു. സ്‌കൂട്ടറും എടുത്ത് വന്ന് എന്നെ കയറ്റി വീട്ടിലേക്ക് തിരിച്ചു. വെള്ളയും ബ്രൗണും ആണ് പട്ടിക്കുട്ടി. സുന്ദരമായ മുഖം. കണ്ണുകളില്‍ നിഷ്‌കളങ്കത്വം തുളുമ്പുന്നു. സ്‌കൂട്ടറില്‍ വീട്ടിലെത്തി അമ്മയെ കാണിച്ചു.
കുറച്ചു കഴിഞ്ഞ് ആറ്റില്‍ കൊണ്ടുപോയി കുളിപ്പിച്ച് അവനെ ഒരു ഷെഡില്‍ ഇട്ടു. പേര് പലതും പറഞ്ഞെങ്കിലും പഴയ ടോമിയുടെ ഓര്‍മ്മയ്ക്കായി ടോമി എന്ന പേരു തന്നെ അവനും ഇട്ടു. പിന്നെ ചോന്നോട്ടി രണ്ടാമന്‍. അവന് ഗീതമാമിയൊക്കെ ഇട്ട പേരും ടോമി എന്നതായിരുന്നു. പക്ഷേ അത് ഏറെ കാലം നീണ്ടു നിന്നില്‌ള. കാരണം അവനാ പേര് ഒരിക്കലും ചേരില്‌ളായിരുന്നു. അവന്‍ നമ്മളെ കണ്ടാല്‍ അഭിവാദ്യം ചെയ്യുന്നത് ഡിങ്കി ഡിങ്കാ ടിങ്കിരി ടിങ്കാ എന്നു താളത്തില്‍, എത്ര ഉയരത്തില്‍ ഇരുകാലില്‍ ചാടാമോ അത്ര ഉയരത്തില്‍ ചാടിയായിരുന്നു. അങ്ങനെ ഞാനവനെ ടിങ്കിരി പട്ടിയെന്നു വിളിച്ചു. അത് പതിയെ പരിണമിച്ച് ടിങ്കന്‍ എന്നായി. അങ്ങനെ രണ്ടു പട്ടികള്‍ വീണ്ടും പുനര്‍ജനിച്ചു.

8 ചരിത്രം  ആവര്‍ത്തിക്കുന്നു

    അവര്‍ രണ്ടു പേരും ഇണപിരിയാതെ ചങ്ങാതിമാരായി കഴിഞ്ഞിരുന്നു. രാത്രി മുഴുവന്‍ ഒരു ചെറിയ  ശബ്ദം കേട്ടാല്‍ അവര്‍ കുരച്ചുകൊണ്ട് നടന്നു. ഒരീച്ച പോലും അവരറിയാതെ അവരുടെ ഏര്യായില്‍ കേറില്‌ള. എക്കാലവും അവര്‍ക്ക് ഞങ്ങളോട് ആത്മാര്‍ഥമായ സ്‌നേഹമായിരുന്നു. ഞാനാരോടെങ്കിലും കളിക്കുമ്പോള്‍ എന്നെ എടുത്തു പൊക്കുകയോ എന്തെങ്കിലും ചെയ്താല്‍ ചെയ്തവരെ ടോമിയും ടിങ്കനും കണ്ടാല്‍ അവര്‍ക്ക് പിന്നെ രക്ഷയില്‌ള   
    ഞാന്‍ എന്നും രാവിലെ പാലു വാങ്ങാന്‍ പോകുമ്പോള്‍ അവരെന്റെ പിന്നാലെ വരും. ഞാന്‍ മിക്കപേ്പാഴും സൈക്കിളിലാണ് പോകാറുള്ളത്. ഒരു ദിവസം ഞാന്‍ സൈക്കിളെടുത്തില്‌ള. നടന്നു പോയി. അന്ന്   അവരെ എങ്ങും കണ്ടില്‌ള. ഞാന്‍ നടന്നു. വഴിക്കു വച്ച് അടുത്ത വീട്ടില്‍ നിന്നും ഒരു കഴുതപ്പുലിയുടെ രൂപമുള്ള പട്ടി എന്റെ മുമ്പില്‍ ചാടി. എന്നെ അത് കടിക്കാനായി വന്നു. എന്റെ ശബ്ദം പുറത്തുവന്നില്‌ള. പെട്ടെന്ന് മിന്നല്‍ പോലെ ടോമിയും ടിങ്കനും ചാടി വന്നു. പിന്നെ അവര്‍ തമ്മിലായി പോരാട്ടം. നില്‍ക്കപെ്പാറുതി ഇല്‌ളാതെ ആ ഭീമന്‍ പട്ടി ഓടിമറഞ്ഞു.
  ഇങ്ങനെ പലതില്‍ നിന്നും എന്നെ രക്ഷിച്ചിട്ടുണ്ട്. ഞങ്ങള്‍ ബൈക്കില്‍ എവിടെയെങ്കിലും പോകുമ്പോള്‍ ടോമി ഇതു കണ്ടാല്‍ ഞങ്ങടെ ബൈക്കിന്റെ സ്പീഡില്‍ പിറകേ ഓടാറുണ്ട്.  വഴിക്ക് എത്ര പട്ടികള്‍ എടുത്തു ചാടിയാലും അവനെ തടയാന്‍ പറ്റില്‌ള. ഞങ്ങള്‍ക്കു പോലും. അങ്ങനെ ഒരു ദിവസം ടോമി ഞങ്ങളുടെ ബൈക്കിനു പിറകേ ഓടുകയായിരുന്നു. പെട്ടെന്നാണ് വളവു തിരിഞ്ഞ് ഒരു ഫാസ്റ്റ് ബസ് വന്നത്. അവന്‍ ബസിന്റെ അടിയിലായി. ഞാന്‍ കണ്ണുപൊത്തി കുനിഞ്ഞിരുന്നു. പക്ഷേ അവന്‍ നിസാര പരിക്കുകളോടെ നുഴഞ്ഞിറങ്ങിവന്നു. പാവം ഇതിനു ശേഷം ഞങ്ങള്‍ അവനെ കൊണ്ടപോകാതിരിക്കാന്‍  നോക്കും. എന്നാലും അവന്‍ വരും.
    അങ്ങനെ അവര്‍ രണ്ടു നല്‌ള സുഹൃത്തുക്കളായി, മികച്ച പോരാളികളായി കഴിഞ്ഞു.

9. ടിങ്കന്റെ ക്രൂരതകളും  കുസൃതികളും

   ടിങ്കന്‍ ഒരു അല്‍സേഷ്യന്‍ ഇനത്തില്‍പെ്പട്ട പട്ടിയാണെന്നു പറഞ്ഞിരുന്നലേ്‌ളാ. ടോമിക്ക് ചെകിടു പൊട്ടിക്കുന്ന കുരയാണ് കഴിവ്. എന്നാല്‍ ടിങ്കനോ, കുരക്കലല്‌ളാ കടിച്ചു കുടയുന്ന രീതിയാണ്. ചോന്നോട്ടിയുടെ അതേ സ്വഭാവം ടിങ്കനും ഉണ്ടായിരുന്നു. പാമ്പിനെ കടിച്ചു കുടഞ്ഞെറിയും. ചോന്നോട്ടി ഒന്‍പത് തവണ ചെയ്തിട്ടുണ്ടെങ്കില്‍ ടിങ്കന്‍ അമ്പത് തവണ ചെയ്തിട്ടുണ്ട്.  ടിങ്കന്  ആവശ്യത്തിന് ബാലന്‍സുണ്ട്. ചോന്നോട്ടി ഇടയ്ക്കിടെ വീഴുമായിരുന്നലേ്‌ളാ. എന്നാല്‍ ടിങ്കന്‍ വീഴ്ത്തുകയാണ് പതിവ്. അവന്‍ സന്തോഷം  പ്രകടിപ്പിക്കുന്ന മറ്റൊരു രീതിയാണ് അത്. ദൂരെ നിന്ന് ഓടി വന്ന് കാളയെ പോലെ തല കൊണ്ട് ഒറ്റയിടി. ഇങ്ങനെ എത്ര പ്രാവശ്യം എന്നെ ഇടിച്ചു തള്ളിയിെട്ടന്നോ. മിക്കപേ്പാഴും പാലു വാങ്ങി വരുമ്പോഴാണ്  ഇങ്ങനെ ചെയ്യുന്നത്. അതുകൊണ്ട് പാല് മിക്കപേ്പാഴും മുഴുവനും കളയും.   
   പിന്നെയുള്ള കാര്യമാണ് ഫ്രിഡ്ജു കടിച്ചു തുറന്ന് മുട്ടയെടുത്തു കുടിക്കല്‍. ഫ്രിഡ്ജ് അവന്‍ കടിച്ചു വലിച്ചു തുറക്കും. പിന്നെ അകത്തു വച്ചിരിക്കുന്ന മുട്ട പൊട്ടിച്ചു കുടിക്കും. ടിങ്കനും ടോമിയും മികച്ച എലി പിടിത്തക്കാരായിരുന്നു. ടോമിക്ക് അപൂര്‍വ്വമായി എലിയെ കിട്ടാതെയാകും. എന്നാലും ദിവസം മുഴുവന്‍ എലിക്കു വേണ്ടി പരിശ്രമിക്കും. എന്നാല്‍ ടിങ്കന്‍ അങ്ങനെയല്‌ള അവന്‍ ഒരെലിയുടെ മണം കിട്ടിയാല്‍ ആ എലിയുടെ കാര്യം പോക്കായി. മഹാ കടിയന്‍ പട്ടിയായിരുന്നു ടിങ്കന്‍. ടോമിയുടെ കുര കേട്ടാല്‍ ആരും ഒന്നു വിറയ്ക്കും. അതുകൊണ്ട്  ആരും അങ്ങനെ  അവനെ നിരസിക്കില്‌ള. എന്നാല്‍ ടിങ്കനോ കടി. മണലുകോരാന്‍ ആള്‍ക്കാര്‍ ചോദിച്ചിട്ട് സമ്മതിച്ചിലെ്‌ളങ്കില്‍ പാത്തും പതുങ്ങിയും വന്നു കോരുന്ന പതിവുണ്ടായിരുന്നു  പക്ഷേ ഞങ്ങളുടെ കടവില്‍ ആരും അങ്ങനെ ഇറങ്ങില്‌ള ടിങ്കനുള്ളപേ്പാള്‍. അങ്ങനെ ഇറങ്ങിയവര്‍ അനുഭവിച്ചു. പക്ഷേ ടിങ്കന്‍ വഴിപോക്കരെയും കടിക്കാന്‍ തുടങ്ങി. ഒരു മാമനെ കടിച്ചു കീറി കുറെ നാള്‍  ആശുപത്രിയിലായി. അവനു പരിചയമില്‌ളാത്ത ആരെ കണ്ടാലും അവന്‍ കടിക്കും. അന്ന് എനിക്ക് എട്ടോ പത്തോ വയസാണ്. ഒരാശാരിയുടെ കൂടെ ഒരു ചേട്ടന്‍ വന്നു. ആ ചേട്ടന്‍ ടിങ്കനെ നോക്കി ഗോഷ്ടി കാണിച്ചു. ടിങ്കനെ കെട്ടിയിരിക്കുകയായിരുന്നു. പകേഷ അവന്‍ കെട്ടുപൊട്ടിച്ചുകൊണ്ട് വന്ന് ചേട്ടനെ മറിച്ചിട്ടു. ചെവിയിലായിരുന്നു കടി. പാവം ചേട്ടന്റെ ചെവി പകുതി തൂങ്ങി. ഇതു കാരണം അധികം ആരും ടിങ്കനോട് കളിക്കില്‌ള.

10. രണ്ടു പേര്‍ കൂടി

    ടിങ്കന്‍ നലെ്‌ളാരു സഞ്ചാരിയായിരുന്നു. അതുപോലെ കടിയനും ആയതിനാല്‍ അവന്റെ വായ മിക്കവാറും നേരവും ഒരു സാധനം കൊണ്ട് മൂടിവച്ചിരിക്കും. ടിങ്കന്റെ ആക്രമണം കൂടിവന്നു. ഇടയ്ക്കുള്ള   സഞ്ചാരവും. ടിങ്കന്റെ യജമാനനു പൊറുതിമുട്ടി. അങ്ങനെ ടിങ്കന്റെ യജമാനന്‍ പുതിയൊരു പട്ടിയെ  വാങ്ങി. മാമന്‍ തന്നെ പേരിട്ടു. ചിന്നന്‍. പേരു പോലെ തന്നെ എപേ്പാഴും ചിന്നനായിട്ടാണ് അവന്റെ ഇരിപ്പ്. ചെറിയ കാലുകള്‍, കറുപ്പ് കലര്‍ന്ന ബ്രൗണ്‍, നീണ്ട മൂക്ക്, ഉണ്ട കണ്ണുകള്‍, ചുരുണ്ട വാലും – ഇവനാണ് ചിന്നന്‍.  
     പക്ഷേ വന്നവന്‍ സഞ്ചാരിയായിരുന്നില്‌ള. അവന്‍ നാടോടിയായിരുന്നു. അതെ ഒരു സമയം പോലും അവന്‍ വീട്ടില്‍ കാണില്‌ള. ഭക്ഷണത്തിനു മാത്രം വരുമായിരുന്ന അവന്‍ റോഡു പണിക്കു ഹിന്ദിക്കാര്‍ ജോലിക്കു വന്നപേ്പാള്‍ അവരുടെ കൂടെ പോയി. ഭക്ഷണവും എല്‌ളാം സുഖം. നമ്മള്‍ വിളിച്ചാല്‍ അവന്‍ വരില്‌ള, എന്നാല്‍ ഹിന്ദിക്കാര്‍ വിളിച്ചാല്‍ പോകും.  ചിന്നന് മലയാളം മനസിലാകാതായി. അങ്ങനെ ചിന്നന്‍ ഹിന്ദി പട്ടിയായി. അവനതൊരു പേരായി. പക്ഷേ പണി കഴിഞ്ഞപേ്പാള്‍ ഹിന്ദിക്കാര്‍ പോയി. ചിന്നന് വിഷമമായി. പക്ഷേ അവന്‍ ക്രമേണ മലയാളിയായി. എന്തൊക്കയായാലും അവന്‍ ടോമിയും ടിങ്കനുമായി ചങ്ങാത്തത്തിലായി.
     പുതിയയൊരാള്‍ കൂടി എത്തി-'കുട്ടൂസന്‍'. ജൂലിയുടെ വീട്ടുകാര്‍ വാങ്ങിയ പട്ടിയാണവന്‍. ശരീരം മുഴുവന്‍ വെള്ള, നഖം റോസ്, മൂക്കും കണ്ണും കറുപ്പ്. കുട്ടൂസന്‍ സ്‌നേഹവാനായിരുന്നു. എന്നാല്‍ ഇടയ്ക്കിടയ്ക്ക് ടോമിയോടും മറ്റുള്ളവരോടുമൊക്കെ വഴക്കിടും. അപേ്പാള്‍ അവന്‍ മുന്‍പല്‌ളുകള്‍ പൂര്‍ണ്ണമായും  പുറത്തുകാണിക്കും. അതു കാണുമ്പോള്‍ ഞാനവനെ പ്രഡേറ്റര്‍ പട്ടി എന്നു വിളിക്കുമായിരുന്നു  
    എന്തൊക്കെയായാലും വന്ന രണ്ടു പേരും നല്‌ള സുഹ്യത്ത് ബന്ധം തമ്മില്‍തമ്മില്‍ എല്‌ളാവരോടും കാണിച്ചു.
         
                                         
11  കാനന്‍ ഡിസ്റ്റമര്‍ എന്ന ഭീകരന്‍

    ടോമി, ടിങ്കന്‍, ചിന്നന്‍, കുട്ടൂസന്‍. നല്‌ള കാവല്‍ക്കാര്‍, ചങ്ങാതിമാര്‍, സ്‌നേഹവാന്‍മാര്‍, എന്നും കളിച്ചു ചിരിച്ചു വാഴുന്നവര്‍. എല്‌ളാ തരം കുത്തിവയ്പുകളും നടത്തിയിരുന്നെങ്കിലും മറ്റൊരു ഭീകരന്‍ തലപൊക്കി. കാനന്‍ഡിസ്റ്റമര്‍ എന്ന പട്ടികള്‍ക്കു വരാറുള്ള മഹാരോഗം. കാറ്റില്‍ കൂടിയും മറ്റും ഇതു പടരും. വന്നു കഴിഞ്ഞാല്‍ ഇതിന് അന്ന് മരുന്നില്‌ളായിരുന്നു. ഇടയ്ക്കിടയ്ക്ക് ചെവി കുടഞ്ഞ് നടക്കുക, ചൊറിയുക എന്നിവയൊക്കെയാണ് ലക്ഷണങ്ങള്‍. എന്നാല്‍ നമുക്കത്  അറിയില്‌ളായിരുന്നു. അന്ന് പട്ടികള്‍ക്ക് ആ രോഗം വന്നു തുടങ്ങുകയായിരുന്നു. മനുഷ്യര്‍ക്ക് അങ്ങനെ പടരിലെ്‌ളങ്കിലും പട്ടികളില്‍ നിന്ന് പട്ടികളിലേയ്ക്ക് വളരെ വേഗം പടരും.
    ടോമി ഇടയ്ക്കിടയ്ക്ക് ചെവി കുടഞ്ഞു നടക്കുന്നതു നമ്മള്‍ ശ്രദ്ധിച്ചു. ചെവിയില്‍ ഇടുന്ന ഒരു മരുന്ന് അവന് ഇട്ടുകൊടുത്തു. പക്ഷേ വൈകിപേ്പായി. അവന് രോഗം ബാധിച്ചു കഴിഞ്ഞിരുന്നു. വന്നു കഴിഞ്ഞാല്‍ എപേ്പാഴും ഇക്കിളെടുക്കുന്നതു പോലെ നെറ്റി മുകളിലോട്ട്  പൊങ്ങിത്താണു കൊണ്ടിരിക്കും. ടോമി വളരെയധികം അവശനായി. ആഹാരം എത്ര വേണോ കഴിക്കുന്ന അവന്‍ കഴിക്കാതെയായി. എല്‌ളിന്‍ കഷണം അവന് ഏറെ ഇഷ്ടമായിരുന്നു. പക്ഷേ അവനതു കഴിക്കാന്‍ സാധിക്കില്‌ള. പല്‌ളുകള്‍ അമര്‍ത്താന്‍ അവനു ശക്തിയില്‌ള. ദിവസം ചെല്‌ളുംതോറും അവന്റെ തലയുടെ മിടിപ്പിന്റെ ശബ്ദം കേ്‌ളാക്കിലെ സെക്കന്‍് സൂചിയുടെ പത്തിരട്ടിയായി. ഇതിനകം ടോമി മരുന്നുകള്‍ കൊണ്ടു മൂടപെ്പട്ടിരുന്നു. അനേകം പട്ടികള്‍ ഈ രോഗഭീകരന്റെ കൈകളില്‍പെട്ട്  ഇതിനകം മരണമടഞ്ഞിരുന്നു. ടിങ്കനും രോഗം ബാധിച്ചു കഴിഞ്ഞിരുന്നു.      
                                           
12  ഒടുക്കവും തിടുക്കവും

   കുട്ടൂസനും രോഗം ബാധിച്ചു. ആരോ കുട്ടൂസന്റെ ജഡം ഏതോ റബ്ബര്‍ വിളയില്‍ കിടക്കുന്നത് കണ്ടവരുണ്ടെന്ന് പറഞ്ഞു. ഏറെ ദിവസം എനിക്ക് വിഷമമായിരുന്നു. ടോമിയുടെയും ടിങ്കന്റെയും രോഗം മൂര്‍ച്ഛിച്ച്  വന്നുകൊണ്ടിരുന്നു. ഇതെല്‌ളാം കണ്ട്  അച്ഛന്‍ ഒരു കുഞ്ഞു പട്ടിയെ വാങ്ങി. എനിക്ക് കുറച്ച്  വിഷമം മാറി. പല്‌ളു മുളയ്ക്കാത്ത ആഷ് നിറമുള്ള പട്ടി. കാണാന്‍ നല്‌ള ഭംഗിയുണ്ടായിരുന്നു. നറുക്കിട്ടാണ്   പേരെടുത്തത്. 'ആഷ്'. അതെ, ചാരനിറമായതുകൊണ്ടാണ് അങ്ങനെ ഇട്ടത്. എല്‌ളാം അനുസരിക്കുന്ന, ഒട്ടും ശക്തിയില്‌ളാത്ത, എന്തിനെയും പേടിയുള്ള ഒരു പാവം പട്ടി. അതായിരുന്നു ആഷ്.   
    പക്ഷേ ദു:ഖത്തിന്റെ സുനാമി ആഞ്ഞടിച്ചു. മിക്ക പട്ടികളും അതിദയനീയമായി രക്തവും പഴുപ്പും ഒഴുകി, റോഡിലും മറ്റും കിടന്ന് ഉറക്കെ നിലവിളിച്ച് അതിവേദനയോടെ മരിച്ചു വീണു. ഇനി ഞാന്‍ പറയാന്‍ പോകുന്നത് ഞാനും അമ്മയും അച്ഛനും ഒഴിച്ച് മറ്റൊരാള്‍ക്കും അറിയാത്ത കാര്യമാണ്. ഡോക്ടറെ  പോയികണ്ടപേ്പാള്‍ ഡോക്ടര്‍ പറഞ്ഞത്  ഇവന് രക്ഷയിലെ്‌ളന്നും അതിവേദനാജനകമായ മരണമായിരിക്കും   വരാനിരിക്കുന്നതെന്നമാണ്. ഡോക്ടര്‍ ആ ഭീകര മരണത്തെ ഒഴിവാക്കാനുള്ള പോംവഴിയും അച്ഛനോട് പറഞ്ഞു കൊടുത്തു. എന്നോട് പറയാതെയാണ് അത് ചെയ്തത്. ടോമി ഒരു തിട്ടപ്പുറത്തു കുറച്ച് പാല് കുടിച്ച് കിടന്നുറങ്ങി. അമ്മയുടെ കണ്ണുനിറഞ്ഞിരിക്കുന്നു. അച്ഛന്‍ ദു:ഖത്തിലാഴ്ന്ന്  ഇരിക്കുന്നതുപോലെ. എങ്ങനെയൊെക്കയോ അത് മനസിലാക്കി. ടോമി വേദനയറിയാതെ ഉറങ്ങി ഉറങ്ങി മരിച്ചു കൊണ്ടിരിക്കയാണ്.  അതെ, മേഴ്‌സികില്‌ളിങ്. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരോടോ ആരോടും ഞാനത് പറഞ്ഞിട്ടില്‌ള. അവര്‍  ഇതു വായിക്കുമ്പോള്‍ എന്തു പറയുമെന്നെനിക്കറിയില്‌ള. അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ കരഞ്ഞു കരഞ്ഞ്  കണ്ണീരു തീര്‍ന്നു. അന്നു രാത്രി  എനിക്കുറങ്ങാന്‍ കഴിഞ്ഞില്‌ള. രാവിലെ എല്‌ളാം  കഴിഞ്ഞിരുന്നു. അവന്റെ ശരീരം മണ്ണില്‍ വളമായി. ഒരു കണിക്കൊന്ന അവിടെ നട്ടുവച്ചു.  
    അധികം വൈകാതെ ടിങ്കനും പോയി. ആറ്റിന്‍ കരയില്‍ അവന്‍ എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടക്കുന്നുണ്ടായിരുന്നു. പക്ഷേ ഞാന്‍ വീട്ടില്‍ക്കേറി വന്നപേ്പാള്‍ അവന്‍ എങ്ങെനയോ എന്റെ വീടിന്റെ പിറകില്‍ വന്നു വീണു. മൂക്കില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഞാന്‍ കരയുന്നതു കേട്ട് ടിങ്കന്റെ യജമാനന്‍ വന്നു. അവനെ കുഴിച്ചിടാന്‍ നേരം ചിന്നന്‍ ഓടിവന്നു. ഉറക്കെ ഓരിയിട്ട് ഒന്ന് ഓടി.
     ചിന്നന്‍ മാത്രമായിരുന്നു ബാക്കി. അവനു രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയപേ്പാള്‍ നമ്മള്‍ മരുന്നു കൊടുത്തു മാറ്റി.

13  പര്‍വതപ്പട്ടി                                                             
    പട്ടിയുഗങ്ങളില്‍ ഇനി ബാക്കിയുള്ളത് രണ്ടു കണ്ണികള്‍ മാത്രമാണ്- ആഷും ചിന്നനും. അവര്‍ നല്ല ചങ്ങാതിമാരായിക്കഴിഞ്ഞിരുന്നു.
    ആഷിന് എല്ലാവരോടും കൂട്ടായിക്കഴിയാനാണ് ഇഷ്ടം; എന്റെ പ്രായത്തിലുള്ള കുട്ടികളൊഴിച്ച്. എന്താണെന്നറിയില്ല, അവന് അവരെ വെറുപ്പാണ്. പുതിയ ഏതെങ്കിലും കുട്ടികള്‍ വഴിയേ പോയാല്‍ അപ്പോ കുര തുടങ്ങും. എന്റെ അച്ഛന്റെ അടുത്ത സുഹൃത്തായ ജോജിമാമന്റെ മകന്‍ ചന്തുവിനെ അവന്‍ ആക്രമിച്ചിട്ടുണ്ട്. സംഭവം രാത്രി എട്ടരയോടെ. അച്ഛന്‍ ആഷിന്റെ കൊളുത്തഴിച്ചു. ചന്തുവിന്റെയും എന്റെയും കളികള്‍ കണ്ട് ഭ്രാന്തുപിടിച്ചിരുന്ന അവന്‍ ചന്തുവിനുനേരെ പാഞ്ഞു. ചന്തു ഓടിയതോ, ആ രാത്രിയില്‍ വലിയ പാറകളും പാമ്പുകളുമൊക്കെയുള്ള വഴിയേ ആറ്റിലേക്ക്. ആഷ് പിറകേ ഓടിച്ചു. ആഷിനെ പിടിക്കാന്‍ ഞാനും ഓടി. കുറ്റാക്കുറ്റിരുട്ടത്ത് ചന്തു ഒരു പാറക്കല്ലില്‍ തട്ടി പൊന്തക്കാട്ടിലേക്ക് തെറിച്ചുവീണു. ആഷ് ചാടിക്കളിച്ചുകൊണ്ട് അതുകണ്ട് രസിച്ചു! ഒരുവിധം ഞാന്‍ ആഷിനെ പിടികൂടി. ചന്തുവിന്റെ കാലിന് നല്ല നീരുണ്ടായിരുന്നു. മൂന്നുനാല് മാന്തും കിട്ടിയിരുന്നു, പാവം!
    പിന്നെപ്പറയാനുള്ളത്, ലെയ്ക എന്ന പട്ടിക്കുട്ടി ബഹിരാകാശയാത്ര ചെയ്തു. അതുപോയത് അത്യാധുനിക സൗകര്യങ്ങളോടെയാണ്. എന്നിട്ടുപോലും അത് മരിച്ചുപോയി. അവള്‍ എന്തായാലും ഒരു 'വലിയ’ നായ തന്നെയാണ്.
    പക്ഷെ വെറും നഗ്നപാദങ്ങളും, കഴുത്തില്‍ വെറുമൊരു ബെല്‍റ്റും, കുടിക്കാന്‍ കാട്ടരുവിയിലെ വെള്ളവും മാത്രം കൊണ്ട് ഒരു പട്ടി പര്‍വതം കീഴടക്കിയിട്ടുണ്ട്! മറ്റാരുമല്ല, നമ്മുടെ ആഷ്! അതെ, വീട്ടുമുറ്റത്തുനിന്ന് കാണാവുന്ന ഒരു വലിയ പര്‍വതമുണ്ട്. വരയാടുമൊട്ട, പനയം പൊന്മുടി എന്നൊക്കെ അതിനു പേരുണ്ട്. ഞങ്ങള്‍ ഒരു ക്രിസ്തുമസിന് അവിടേയ്ക്ക് പോയി. ആഷും കൂടെ വന്നു. വലിഞ്ഞിഴഞ്ഞു കയറേണ്ട പല അവസരങ്ങളും ഉണ്ടായിട്ടും ആഷ് അള്ളിപ്പിടിച്ചു കയറി. അവസാനമായപ്പോഴേക്കും ഓരോരുത്തരായി തളര്‍ന്ന് പിന്‍വാങ്ങാന്‍ തുടങ്ങി. രാവിലെ ഏഴരയോടെ ആരംഭിച്ച യാത്രയാണ്. ഇപ്പോള്‍ ഉച്ചയായിരിക്കുന്നു. കഠിനമായ വെയില്‍. ഇനിയങ്ങോട്ട് പാറവഴി അള്ളിപ്പിടിച്ച് കയറണം. ഒന്നു കാലുതെന്നിയാല്‍ എന്തും സംഭവിക്കാം. ഒടുവില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായി- ഞാന്‍, അബുച്ചേട്ടന്‍, ഉദയന്‍ മാമന്‍. പക്ഷെ നാലാമത്തെയാള്‍ വീണ്ടും ഉയരത്തിലേക്ക് വാശിയോടെ, വീറോടെ, കഠിന പരിശ്രമത്തിലൂടെ കയറി- ആഷ്! അതെ, അവന്‍ മുകളിലേക്ക് ഏതുവരെ പോയെന്നൂഹമില്ല, ഞങ്ങളുടെ കണ്ണില്‍ നിന്നു മറഞ്ഞിട്ട് ഏറെ നേരം കഴിഞ്ഞിട്ടാണ് തിരിച്ചുവന്നത്. എന്തായാലും അവന് അന്നുമുതല്‍ ഒരു പേരുവീണു – 'പര്‍വതപ്പട്ടി’!
    ആഷ് ആരോഗ്യവാനായി ചിന്നനോടൊപ്പം കളിച്ചുചിരിച്ച് സന്തോഷവാനായി ഇരിക്കുന്നു; ഒപ്പം ഞാനും.
     പോയകാല നായക്കൂട്ടുകാര്‍ക്കായി ഞാനിതു നിര്‍ത്തുന്നു.

രചനയും ചിത്രങ്ങളും: ജിനദേവന്‍ ഹസു

 

Std IX A

Vithura VHSS

Thiruvananthapuram

 

jinadevanhasu@gmail.com