Keralaliterature.com

കുട്ടികോം

View complete list

എന്റെ പട്ടിയുഗങ്ങള്‍

രചനയും ചിത്രങ്ങളും: ജിനദേവന്‍ ഹസു
താന്‍ ജനിച്ചതു മുതല്‍ വീട്ടിലും അയല്‍പക്കങ്ങളിലും വളര്‍ത്തിയിരുന്ന പട്ടികളുമായുള്ള ബന്ധത്തെക്കുറിച്ചാണ് ഈ അനുഭവക്കുറിപ്പ്. പട്ടികള്‍ മാതമല്ല, പ്രകൃതിയും ചുറ്റുമുള്ള ജീവജാലങ്ങളും മനുഷ്യരുമെല്ലാം ഇവിടെ കഥാപാത്രങ്ങളാവുന്നു.

തുടര്‍ന്ന് വായിക്കുക

അമ്മ

പ്‌ളസ് ടു, വിതുര എച്ച്.എസ്.എസ്.
തിരുവനന്തപുരം

ആത്മാവിലെരിയുന്ന ജ്വാലയാണമ്മ
നക്ഷത്രക്കൂട്ടിലെ വെളിച്ചമാണമ്മ
ആശതന്‍ പൊന്‍തിരി നാളമാണമ്മ
കാണാക്കിനാവിന്റെ സ്നേഹമാണമ്മ
താരാട്ടുപാട്ടിന്റെ ഈണമാണമ്മ

ആഴിയാണമ്മ ആകാശമാണമ്മ

തുടര്‍ന്ന് വായിക്കുക

രണ്ട് കവിതകള്‍

അപര്‍ണ്ണ എസ്.എ.


1. കണ്ണട

കാലണയ്ക്കു വിലയില്ലാത്ത
പൊട്ടിയ കണ്ണട
നാലണയ്‌ക്കെന്റെ കൈകളിലെത്തി.
ലോകത്തെക്കാണാന്‍ നേത്രങ്ങളില്‍
ഞാനവയെ സ്പര്‍ശിച്ചു.
കണ്ടതൊക്കെയും
അവ്യക്തമാണെനിക്കിപ്പൊഴും.
ചില്ലുടഞ്ഞു വിടവുവീണ നാശമീവസ്തു
പൊട്ടിയ കളിക്കോപ്പുപോല്‍

തുടര്‍ന്ന് വായിക്കുക

എന്റെ ഗ്രന്ഥശാല

സ്‌കൂള്‍ വാര്‍ത്ത
മീനാങ്കല്‍ ട്രൈബല്‍ ഹൈസ്‌കൂളിലെ സോഷ്യല്‍ സയന്‍സ് ക്‌ളബ്ബിന്റെ ആഭിമുഖ്യത്തില്‍ 'എന്റെ ഗ്രന്ഥശാല' എന്ന പരിപാടി നടത്തി. എഴുത്തുകാരനും 'യുറീക്ക' മാസിക പത്രാധിപസമിതി അംഗവും ലൈബ്രേറിയനുമായ പി.കെ. സുധി അറിവിന്റെ വില, ഗ്രന്ഥശാലകളുടെ ചരിത്രവും പ്രാധാന്യവും, വിജ്ഞാനശേഖരണ പ്രക്രിയയുടെ വിവിധ രീതികള്‍, ഹോം ലൈബ്രറി, വായനാ ക്‌ളബ്ബുകള്‍ എന്നിവയെക്കുറിച്ച്

തുടര്‍ന്ന് വായിക്കുക

കിണറിന്റെ രോദനം

വൈ. ഗോകുല്‍ദേവ്

ഈശ്വര സൃഷ്ടിയാകുമീ പ്രപഞ്ചത്തില്‍
ഹൃദയമാമീ ഭൂമിതന്‍ ഗര്‍ഭത്തില്‍
ഉറഞ്ഞുകൂടി ജീവാമൃതമാകുമെന്നെ നീ
അമ്മതന്‍ മാറ് പിളര്‍ന്ന്
ഈ ലോകത്തിലാനയിച്ച മര്‍ത്യഹൃദന്തമേ
നിനക്കു മംഗളം.....
   

തുടര്‍ന്ന് വായിക്കുക

ഓര്‍മ്മക്കുറിപ്പ്

 

മഴത്തോറ്റം

മഴക്കാടുകളുടെ മടിത്തട്ടില്‍ നിന്നും അനന്തപുരിയുടെ ബഹളത്തിലേക്കു ചേക്കേറിയ എന്നെ ഏറ്റവും പ്രതികൂലമായി ബാധിച്ചത് കാലാവസ്ഥയിലെ അന്തരമാണ്.
'മൂടല്‍മഞ്ഞ് മുലക്കച്ചകെട്ടിയ മുത്തണിക്കുന്നുകളില്‍' തണുപ്പിന്റെ സുഖമറിഞ്ഞുറങ്ങിയ ഞാന്‍ ഫാനിന്റെ കീഴില്‍ പുകഞ്ഞുറങ്ങേണ്ടി വരുന്നു. കര്‍ക്കിടകത്തിലെ കത്തുന്ന വെയിലില്‍ വിയര്‍ക്കുന്നു. ഇടുക്കി ഡാം നിറഞ്ഞിട്ടും കട്ടപ്പനയില്‍ നാല്പത്തിയെട്ടു മണിക്കൂര്‍ നിര്‍ത്താതെ മഴ പെയ്തിട്ടും തിരുവനന്തപുരത്തെ ആകാശം തപിച്ചു കിടക്കുന്നു.
മഴക്കാറും മഴപ്പുള്ളുമില്ലാത്ത മാനം എന്നെ നിരാശപ്പെടുത്തുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വെയില്‍ത്തുണ്ടുകളേ ഞാന്‍ കണ്ടിട്ടുള്ളൂ. ഇവിടിതാ മുഴുനീള വെയില്‍! മഴയെവിടെപ്പോയി? വെയില്‍ മങ്ങുമ്പോഴെല്ലാം ഞാന്‍ മഴയെ കാത്തിരുന്നു. പനങ്കൂളാന്‍ പറ്റങ്ങള്‍ പറക്കുന്നുണ്ടോ? ഒന്നുമില്ല... ഇത്തിരിപ്പോന്ന കേരളത്തിലെ ഈ എട്ടുമണിക്കൂര്‍ ദൂരത്തിനിടയില്‍ ഇത്ര വലിയ കാലാവസ്ഥാ വ്യതിയാനമോ?
കട്ടപ്പനയിലെ മഴയുടെ ഭാവപ്പകര്‍ച്ചകള്‍ ഓര്‍മ്മയെ കുളിരണിയിക്കുന്നു. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന പെരുമഴ...
 

തുടര്‍ന്ന് വായിക്കുക

മഴയോട്

ആരാധികാനായര്‍. എം.ബി

മഴയേ മറന്നോ നീ മനുജന്റെ മാറിലെ
മാലാഖയായ് തന്നെ വാഴ്കയെന്നും
മാനവ കാഠിന്യഹൃദയവും നിന്‍ നേര്‍ക്കു
ചായുന്ന സ്‌നേഹമതറിയണം നീ
   

തുടര്‍ന്ന് വായിക്കുക
sidead