Keralaliterature.com

സിനിമ

രാമന്റെ ഏദൻതോട്ടം മെയ് 12–ന് എത്തുന്നു

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമയായ രാമന്റെ ഏദൻതോട്ടം മെയ് 12–ന് എത്തുന്നു. കുഞ്ചാക്കോ ബോബൻ ആണ് രാമനായി എത്തുന്നത്. 500 ഏക്കർ വിസ്തൃതിയുള്ള കാടിനോടു ചേർന്നു കിടക്കുന്ന ഒരു റിസോർട്ട്. അതാണ് രാമന്റെ ഏദൻ തോട്ടം. മെട്രോ നഗരത്തിൽ ജനിച്ചു വളർന്ന ഒരു പെൺകുട്ടി അവിടെ എത്തുന്നതും തുടർന്ന് രാമനും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലാകുന്നതുമാണ് സിനിമയുടെ പ്രമേയം. അനു സിതാരയാണ് ചിത്രത്തിലെ നായിക. ജോജു ജോർജ്, രമേഷ് പിഷാരടി, അജു വർഗീസ്, മുത്തുമണി തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്. സംഗീതം ബിജിബാൽ. ഛായാഗ്രഹണം നിർവഹിക്കുന്നത് മധു നീലകണ്ഠൻ. സൗണ്ട് ഡിസൈൻ തപസ് നായക്.