Keralaliterature.com

സിനിമ

മമ്മൂട്ടിയുടെ പുത്തന്‍പണം

 രഞ്ജിത്ത് മമ്മൂട്ടി ടീം ഒന്നിക്കുന്ന പുത്തന്‍പണത്തിന്‍റെ ട്രെയിലർ എത്തി. നിത്യാനന്ദ ഷേണായി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുത്തന്‍പണത്തില്‍ കാസര്‍കോട്  ഭാഷാ ശൈലിയിലാണ് മമ്മൂട്ടി എത്തുന്നത്. സിദ്ധിഖ്, ഇനിയ, ഹരീഷ് കണാരന്‍, നിര്‍മല്‍ പാലാഴി, മാമുക്കോയ, സ്വരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. കാഷ്മോര, മാരി എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായ ഓംപ്രകാശാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതസംവിധാനം: ഷഹബാസ് അമന്‍. ത്രീ കളര്‍ സിനിമയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസായി പുത്തന്‍പണം തിയറ്ററുകളിൽ എത്തും.