Keralaliterature.com

സിനിമ

മോഹന്‍ലാലിന്റെ വില്ലന്‍

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന വില്ലന്‍ എന്ന
ചിത്രത്തില്‍ മോഹൻലാൽ വ്യത്യസ്ത ലുക്കിലാണ്. മുടിയും താടിയും നരപ്പിച്ച കഥാപാത്രമായി ലാൽ എത്തുമ്പോൾ തമിഴിൽ നിന്ന് വിശാലും ഹൻസികയും അടക്കമുള്ളവരും ചിത്രത്തിൽ നിരക്കുന്നു. മഞ്ജു വാരിയരാണ് നായിക. തെലുങ്കിൽ നിന്ന് ശ്രീകാന്തും റാഷ ഖന്നയും ചിതത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ജൂണിൽ തുടങ്ങും. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്.