തിരുവനന്തപുരം: ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തേണ്ടിവരുമെന്ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കഥാപാത്ര സൃഷ്ടിയില്‍ യാദൃച്ഛികമായോ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അനിവാര്യതയായോ കടന്നുവരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിവാദമാക്കരുത്. എന്നാല്‍, ബോധപൂര്‍വമുള്ള സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ലെന്നും മുകുന്ദന്‍ പറഞ്ഞു.

മാതൃഭൂമി സാഹിത്യോത്സവത്തില്‍ സംവാദത്തിലേര്‍പ്പെടുകയായിരുന്നു മുകുന്ദന്‍. മരത്തണലിലെ ചാരുബെഞ്ചിലിരുന്ന് ആസ്വാദകരോട് വിശേഷങ്ങള്‍ പങ്കുവച്ചും ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞുമാണ് എം.മുകുന്ദന്‍ എല്ലാവരുടെയും ഹൃദയം കവര്‍ന്നത്. എഴുതുന്ന എന്തിലും
എഴുത്തുകാരനെയല്ല എഴുത്തിലെ ആശയങ്ങളെ സ്വീകരിക്കുന്ന കാലമാണിതെന്ന് മുകുന്ദന്‍ പറഞ്ഞു. അനിവാര്യമായ മാറ്റങ്ങളുടെ ഭാഗമായി സംഭവിക്കുന്നതാണ് അത്.