ജില്ലാകേന്ദ്രം: കാക്കനാട്
ജനസംഖ്യ: 3,105,798
സ്ത്രീ.പു.അനുപാതം: 1019/1000
സാക്ഷരത: 93.42%
കോര്‍പ്പറേഷന്‍: കൊച്ചി
മുന്‍സിപ്പാലാറ്റികള്‍: ആലുവ, പെരുമ്പാവൂര്‍, വടക്കന്‍ പറവൂര്‍, മൂവാറ്റുപുഴ, അങ്കമാലി, കോതമംഗലം, തൃപ്പൂണിത്തുറ, കളമശേ്ശരി.
താലൂക്കുകള്‍: കുന്നത്തുനാട്, ആലുവ, പറവൂര്‍, കോതമംഗലം, കൊച്ചി, കണയന്നൂര്‍, മൂവാറ്റുപുഴ
റവന്യൂവില്ലേജുകള്‍: 64
ബേ്‌ളാക്ക് പഞ്ചായത്ത്: 15
ഗ്രാമപഞ്ചായത്ത്: 88
മെയിന്‍ റോഡുകള്‍: എന്‍.എച്ച് 17, എന്‍.എച്ച് 49, എന്‍.എച്ച് 47, എം.എസി.റോഡ്, ആലുവ-മൂന്നാര്‍ റോഡ്.

ഭൂമിയുടെ കിടപ്പ്: 2407 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ജില്ല. ഉയര്‍ന്നഇടം, ഇടനാട്, തീരപ്രദേശം എന്നിങ്ങനെ വിഭജിക്കാം. മലമ്പ്രദേശത്തിന്റെ പൊക്കം 1000 അടി. പടിഞ്ഞാറ് അറബിക്കടലും വടക്ക് തൃശൂര്‍ജില്ലയും കിഴക്ക് ഇടുക്കിയും തെക്ക് ആലപ്പുഴ, കോട്ടയം ജില്ലകളുമാണ്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയായ പെരിയാര്‍ മൂവാറ്റുപുഴ ഒഴികെ മറ്റെല്ലാ താലൂക്കുകളിലൂടെയും ഒഴുകുന്നു.

ചരിത്രം
    1958 ഏപ്രില്‍ 1 നാണ് ജില്ല നിലവില്‍ വന്നത്. മുന്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങള്‍, പ്രധാനകര എറണാകുളം. വില്ലിംഗ്ടബണ്‍ ഐലന്‍ഡ്, മനുഷ്യനിര്‍മ്മിതം. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി, ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശമായ വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ്. ലോകത്തിലെ അത്യാധുനിക നഗരം.

പ്രത്യേകതകള്‍:
ജനസംഖ്യയില്‍ മൂന്നാം സ്ഥാനം
ഇന്ത്യയിലേ ഏറ്റവും നീളമുള്ള റെയില്‍വേ മേല്പാലം വേമ്പനാട് കായലിലൂടെ വല്ലാര്‍പാടത്തേക്ക് (4.62 കി.മീ )
പെരിയാര്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ഫലമായി രൂപം കൊണ്ടതാണ് കൊച്ചിതുറമുഖം.
അറബിക്കടലിന്റെ റാണി എന്നറിയപ്പെടുന്നു.
പരീക്ഷിത്തുതമ്പുരാന്റെ ഭരണകാലത്തു തിരു-കൊച്ചി രൂപീകരിച്ചു.
കൊച്ചി രാജകുടുംബത്തിന്റെ  ആസ്ഥാനം തൃപ്പൂണിത്തുറ.
വാസ്‌കോഡി ഗാമയുടെ മൃതദേഹം ആദ്യം അടക്കം ചെയ്തത് കൊച്ചി സെന്റ് ഫ്രാന്‍സിസ് പള്ളിയിലാണ്.
ശ്രീനാരായണഗുരു സ്ഥാപിച്ച അദ്വൈതാശ്രമം ആലുവായിലാണ്. ഇവിടെ നടന്ന ലോക സര്‍വ്വമത സമ്മേളനത്തിലാണ്
1924 ല്‍ 'ഒരു ജാതി ഒരു മതം ഒരു ദൈവം'എന്ന സന്ദേശം നല്‍കിയത്.
ഉദയംപേരൂര്‍ സൂനഹദോസ്.

ശ്രദ്ധേയമായ സ്ഥലങ്ങളും സ്ഥാപനങ്ങളും
ഭൂതത്താന്‍ കെട്ട്. മറൈന്‍ ഡ്രൈവ്.
ബോള്‍ഗാട്ടി. ബാസ്റ്റന്‍ ബംഗ്‌ളാവ്.
വില്ലിംഗ്ടണ്‍ ഐലന്‍ഡ്. മംഗളവനം.
ചേന്ദമംഗലം. ചീനവല.
ചോറ്റാനിക്കര ക്ഷേത്രം. ഡച്ച് കൊട്ടാരം.
ഹില്‍ പാലസ്. ഇരിങ്ങോള്‍ വനക്ഷേത്രം.
സിനഗോഗ്. പള്ളിപ്പുറം കോട്ട.
സെന്റ്ഫ്രാന്‍സിസ് ചര്‍ച്ച്.
പരീക്ഷിത്തുതമ്പുരാന്‍ മ്യൂസിയം
സാന്റാക്രൂസ് ബസിലിക്ക. തൃക്കാക്കരക്ഷേത്രം
ഇളമന പാലസ്. പിയേഴ്‌സ് ലെസ്‌ലി ബംഗ്‌ളാവ്. ഡച്ച് ശ്മശാനം.ഫോര്‍ട്ട് കൊച്ചി ജുമാമസ്ജിദ്. ആലുവാ കൊട്ടാരം
പരദേശി സിനഗോഗ്. ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം. ചേരാനെല്ലൂര്‍ ഭഗവതി ക്ഷേത്രം. ഇടപ്പള്ളി ഗണപതി ക്ഷേത്രം
കോഡര്‍ഹൗസ്. കൂനന്‍കുരിശ്. തിരുമല ദേവസ്വം ക്ഷേത്രം. കണ്ണമാലി സെന്റ് ജോസഫ് ചര്‍ച്ച്
ഇടപ്പള്ളി സെന്റ്‌ജോര്‍ജ് ചര്‍ച്ച്. മാര്‍ത്തോമ ചര്‍ച്ച്. മുളന്തുരുത്തി. മഹാരാജാസ് കോളേജ്. മുനിക്കല്‍ ഗുഹാക്ഷേത്രം
പാഴൂര്‍പടിപ്പുര.

കാലടി
    ആദിശങ്കരാചാര്യരുടെ ജന്മസ്ഥലമാണ് പെരിയാറിന്റെ തീരത്തെ കാലടി. ഇവിടെ രണ്ട് ക്ഷേത്രങ്ങളാണ്. ഒന്ന്, ദക്ഷിണാമൂര്‍ത്തിയുടേത്. രണ്ട്, ശാരദാദേവിയുടേത്.

കോടനാട്
    ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ആനപിടിത്ത കേന്ദ്രത്തില്‍ ഒന്നായിരുന്നു. 1977 ല്‍ ആനപിടിത്തം നിലച്ചെങ്കിലും ആനപരിശീലനകേന്ദ്രം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു.

മലയാറ്റൂര്‍
    സെന്റ് തോമസിന്റെ പാദസ്പര്‍ശമേറ്റ കുരിശുമുടി. മലയാറ്റൂര്‍ തീര്‍ത്ഥാടനം പ്രശസ്തം.

ആലുവ ശിവരാത്രി
    പെരിയാറിന്റെ തീരത്തുള്ള ക്ഷേത്രത്തില്‍ ശിവരാത്രി ആഘോഷം പ്രശസ്തം. കുംഭമാസത്തിലാണിത്. പിതൃതര്‍പ്പണകേന്ദ്രവുമാണ്.