മൂല്യാധിഷ്ഠിത കലയ്ക്കും സാംസ്‌കാരികതയ്ക്കും സാഹിത്യത്തിനും ഊന്നല്‍ നല്‍കി രൂപീകൃതമായ പ്രസ്ഥാനമാണ് തനിമ കലാസാഹിത്യവേദി. 2011 മെയ് 6 ന് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു തനിമ പുനസംഘടിപ്പിച്ചത്. പ്രശസ്ത ദൃശ്യകലാകാരന്‍ ആദം അയൂബിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലുള്ള കലാകാരന്മാരെയും സാഹിത്യകാരന്മാരെയും ഉള്‍പ്പെടുത്തിയ പുതിയ സംസ്ഥാന നിര്‍വാഹകസമിതിയാണ് തനിമയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്.
    കേരളത്തിലെ എല്ലാ ജമാ അത്ത് ഘടകങ്ങളിലും ലൈബ്രറികള്‍ സ്ഥാപിച്ച് നടത്തിവരുന്നു. ജമാഅത്ത് ആസ്ഥാനമായ കോഴിക്കോട്ടെ ഹിറാ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ലൈബ്രറി എടുത്തുപറയേണ്ട ഒന്നാണ്അറബി, ഉര്‍ദു, ഇംഗ്ലീഷ്, മലയാളം ഭാഷകളിലായി വിവിധ വിഷയങ്ങളില്‍ 14,000ല്‍ പരം ഗ്രന്ഥങ്ങളുള്ള ലൈബ്രറിയാണിത്. ആയിരത്തോളം വരുന്ന അപൂര്‍വ്വ റഫറന്‍സ് ഗ്രന്ഥങ്ങള്‍ വേറെയുമുണ്ട്. ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ കീഴില്‍ 1992 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഡാറ്റാബാങ്ക് വിവിധ തലങ്ങളില്‍ പ്രസ്ഥാനത്തിന് ആവശ്യമായ വിവര ശേഖരണം നടത്തിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് വെള്ളിമാട് കുന്നിലാണ് ഡാറ്റാബാങ്ക് ഓഫീസ്.