ഭാര്‍ഗ്ഗവഗര്‍വശമനം

അന്നേരം വസിഷ്ഠനെ വന്ദിച്ചു ദശരഥന്‍
”ദുര്‍നിമിത്തങ്ങളുടെ കാരണം ചൊല്‌ളുകെ”ന്നാന്‍.
”മന്നവ!കുറഞ്ഞോരു ഭീതിയുണ്ടാകുമിപേ്പാള്‍
പിന്നേമഭയമുണ്ടാമെന്നറിഞ്ഞാലും,
ഏതുമേ പേടിക്കേണ്ട നല്‌ളതേ വന്നുകൂടൂ
ഖേദവുമുണ്ടാകേണ്ട കീര്‍ത്തിയും വര്‍ദ്ധിച്ചീടും.”
ഇത്തരം വിധിസുതനരുളിച്ചെയ്യുന്നെരം
പദ്ധതിമദ്ധ്യേ കാണായ്‌വന്നു ഭാര്‍ഗ്ഗവനെയും.
നീലനീരദനിഭനിര്‍മ്മലവര്‍ണ്ണത്തോടും
നീലലോഹിതശിഷ്യന്‍ ബഡവാനലസമന്‍
ക്രുദ്ധനായ് പരശുബാണാസനങ്ങളും പൂണ്ടു
പദ്ധതിമദ്ധ്യേ വന്നുനിന്നപേ്പാള്‍ ദശരഥന്‍
ബദ്ധസാധ്വസം വീണു നമസ്‌കാരവും ചെയ്താന്‍;
ബുദ്ധിയും കെട്ടുനിന്നു മറ്റുള്ള ജനങ്ങളും.
ആര്‍ത്തനായ് പംക്തിരഥന്‍ ഭാര്‍ഗ്ഗവരാമന്തന്നെ
പേ്പര്‍ത്തു വന്ദിച്ചു ഭക്ത്യാ കീര്‍ത്തിച്ചാന്‍ പലതരം:
”കാര്‍ത്തവീര്യാരേ! പരിത്രാഹി മാം തപോനിധേ!
മാര്‍ത്താണ്ഡകുലം പരിത്രാഹി കാരുണ്യാംബുധേ!
ക്ഷത്രിയാന്തക! പരിത്രാഹി മാം ജമദഗ്‌നി
പുത്ര!മാം പരിത്രാഹി രേണുകാത്മജ! വിഭോ!
പരശുപാണേ! പരിപാലയ കുലം മമ
പരമേശ്വരപ്രിയ! പരിപാലയ നിത്യം.
പാര്‍ത്ഥിവസമുദായരക്തതീര്‍ത്ഥത്തില്‍ കുളി
ച്ചാസ്ഥയാ പിതൃഗണതര്‍പ്പണംചെയ്ത നാഥ!
കാത്തുകൊള്ളുക തപോവാരിധേ!ഭൃഗുപതേ!
കാല്‍ത്തളിരിണ തവ ശരണം മമ വിഭോ!”
ഇത്തരം ദശരഥന്‍ ചൊന്നതാദരിയാതെ
ബദ്ധരോഷേണ വഹ്നിജ്വാല പൊങ്ങീടുംവണ്ണം
വക്ര്തവും മദ്ധ്യാഹ്നാര്‍ക്കമണ്ഡലമ്പോലെ ദീപ്ത്യാ
സത്വരം ശ്രീരാമനോടരുളിച്ചെയ്തീടിനാന്‍:
”ഞാനൊഴിഞ്ഞുണ്ടോ രാമനിതിഭുവനത്തിങ്കല്‍?
മാനവനായ ഭവാന്‍ ക്ഷത്രിയനെന്നാകിലോ
നില്‌ളുനില്‌ളരക്ഷണമെന്നോടു യുദ്ധം ചെയ്‌വാന്‍;
വില്‌ളിങ്കല്‍ നിനക്കേറ്റം വല്‌ളഭമുണ്ടലേ്‌ളാ കേള്‍.
നീയലേ്‌ളാ ബലാല്‍ ശൈവചാപം ഖണ്ഡിച്ചതെന്റെ
കയ്യിലുണ്ടൊരു ചാപം വൈഷ്വം മഹാസാരം
ക്ഷത്രിയകുലജാതന്‍ നീയിതുകൊണ്ടു
സത്വരം പ്രയോഗിക്കിന്‍ നിന്നോടു യുദ്ധം ചെയ്‌വന്‍.