ജീവനെപേ്പാലെ ഞാന്‍ സ്‌നേഹിച്ചിരുന്നവര്‍
കേവലം നിര്‍ദ്ദയഘാതകന്മാര്‍.

ഹന്ത, യിമ്മട്ടിലാണെങ്കി,ലീ ലോകത്തി
ലെന്തിനെ യൊന്നിനി വിശ്വസിക്കാം?

എല്‌ളാം ചപലങ്ങളെല്‌ളാം കപടങ്ങ
ളിലേ്‌ള യഥാര്‍ത്ഥങ്ങള്‍, ശാശ്വതങ്ങള്‍?

സര്‍വ്വവും നാട്യമോ, ജീവിക്കണമെങ്കില്‍
ദുര്‍വാരമാണോ കപടവേഷം?

എങ്കില്‍ ഞാനിത്രയും കാലമീ ലോകത്തി
ലെന്തു വിഡ്ഢിയായിരുന്നു!

പാടില്‌ള, പാടിലെ്‌ളനിക്കും പറത്തണം
പാടേ ജയത്തിന്‍ പതാക പാരില്‍.

അന്യ ഹൃദ്രക്തത്തില്‍ ഞാനെന്‍ പതാകകള്‍
വര്‍ണ്ണം പിടിപ്പിക്കും തീര്‍ച്ചതന്നെ!

വന്നിതുല്‍ക്കര്‍ഷം കുണുങ്ങിയെന്മുന്നില്‍, ഞാന്‍
കണെ്ണറിഞ്ഞിലെ്‌ളാന്നും മിണ്ടിയില്‌ള.

നെഞ്ചിടിപ്പാര്‍ന്നീ,ലവളുടെ നേര്‍ക്കൊരു
പുഞ്ചിരിയെങ്കിലും തൂകിയില്‌ള.

പിന്നിട്ട പാതയില്‍ ഞാന്‍ കണ്ട കാഴ്ചയില്‍
ത്തന്നെയെന്‍ ചിത്തം ലയിച്ചിരുന്നു.

മാറണിപ്പൂഞ്ചേല നേര്‍ക്കി,ട്ടുലഞ്ഞ പൊന്‍
മാലകള്‍ മീതേ ശരിക്കിണക്കി,

താനേ സമീപത്തു ചേര്‍ന്നുനി,ന്നോമന
ത്താമരത്താരെതിര്‍ കൈകള്‍ പൊക്കി,

തങ്കവളകളിളകിക്കിലുങ്ങുമാ
റെന്‍ കണ്ഠനാളത്തില്‍ കോര്‍ത്തിണക്കി,

നീലാളകങ്ങളുലഞ്ഞൂര്‍ന്നു നെറ്റിയില്‍
നീളെച്ചുരുളിട്ടു വീണു ചിന്നി,

ലജ്ജയാല്‍, പൂങ്കവിള്‍ക്കൂമ്പി,ലിരട്ടിച്ചൊ
രുജ്ജ്വലശോണിമ മിന്നി മിന്നി,

രാജസോല്‌ളാസദവൈഭവദ്യോതക
തേജസ്‌സണിഞ്ഞ മുഖമുയര്‍ത്തി,

”വല്‌ളാത്ത പുള്ളി” യെന്നോമനത്തം വഴി
ഞ്ഞുല്‌ളസല്‍സ്‌മേരയായ് ക്കൊഞ്ചിയോതി,

അര്‍പ്പിക്കയായവളെന്മുഖത്തായിരം
സ്വപ്നാത്മകങ്ങളാം ചുംബനങ്ങള്‍!

മാനസത്തിന്നു ലഹരിപിടിക്കുന്ന
മായികമംഗളചുംബനങ്ങള്‍!

ഞാനഭിമാനിച്ചു ജീവിതലക്ഷ്യമി
താണെന്നതില്‍ ഞാനഹങ്കരിച്ചു.