രമണന്‍

മാമകജീവിതാകാശത്തിലുണ്ടു, ര
ണ്ടോമനത്തോരങ്ങള്‍ നിര്‍മ്മലങ്ങള്‍:
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസന്‍!
മാമകാര്‍ദ്രനയോക്തിയാലൊരു
മാനസാന്തരമേകി ഞാന്‍;
ഒന്നു നീ, മറ്റേതക്കണ്‍മണിനിങ്ങളോ
ടൊന്നിച്ചിതുപോല്‍ക്കഴിയുമെങ്കില്‍
മൃത്യുവിന്നപ്പുറത്തുണ്ടെന്നു കേള്‍ക്കുമാ
സ്വര്‍ഗ്ഗവുംകൂടി ത്യജിക്കുവാന്‍ ഞാന്‍!
നിങ്ങളെക്കണ്ടെന്റെ കണ്ണടഞ്ഞീടുകില്‍
മന്നിലെന്‍ ജന്മം സഫലമായി!

(കാടിന്റെ മറ്റൊരു ഭാഗത്തുകൂടി കൂട്ടുകാരായ മറ്റു ചില ഇടയന്മാര്‍ പ്രവേശിക്കുന്നു. രമണന്റെ സംഭാഷണം പെട്ടെന്ന് നിലയ്ക്കുന്നു. അവര്‍ എല്‌ളാവരും ഒത്തൊരുമിച്ച് വനത്തിന്റെ വേറൊരു ഭാഗത്തേക്ക് അത്യുത്സാഹത്തോടെ ആര്‍ത്തുവിളിച്ചുകൊണ്ടു മറയുന്നു)

(അണിയറയില്‍)

ഗായകസംഘം

ഏകാന്തകാമുക, നിന്റെ രഹസ്യങ്ങള്‍
ലോകം മുഴുവനറിഞ്ഞുപോയി
കുറ്റപെ്പടുത്തലിന്‍ കൂരമ്പേല്‍ക്കാം പട
ച്ചട്ട നീ വേഗം തിരഞ്ഞുകൊള്ളൂ!
തങ്കക്കിനാവേ, നീ താലോലിക്കുന്നൊര
സ്‌സങ്കല്പലോകമല്‌ളീ പ്രപഞ്ചം!

രമണന്‍/ഭാഗം ഒന്ന്/രംഗം അഞ്ച്

(സമയം പ്രഭാതം. ഗ്രാമത്തിന്റെ പൂര്‍വ്വഭാഗത്തുള്ള കുന്നുകള്‍ ചെങ്കതിരുകള്‍ തട്ടി മിന്നിത്തിളങ്ങുന്നു. നേരിയ ഒരു മൂടല്‍മഞ്ഞ്. ചന്ദ്രികയുടെ മനോഹരഹര്‍മ്മ്യത്തിന്റെ മുന്‍വശത്തുള്ള നടപ്പാതയിലൂടെ രമണന്‍ ആടുകളേയും തെളിച്ചുകൊണ്ട് വരുന്നു. ചന്ദ്രിക ഉദ്യാനത്തില്‍ പൂ പറിച്ചുകൊണ്ടു നില്‍ക്കുന്നു. രമണനെ കണ്ടമാത്രയില്‍ അവളുടെ മുഖം മന്ദാക്ഷമധുരമായ ഒരു മന്ദഹാസത്തില്‍ വികസിക്കുന്നു. അവള്‍ ഉദ്യാനത്തിനു ചുറ്റും കെട്ടിയിട്ടുള്ള അരമതിലിന്റെ സമീപത്തേക്ക് ഓടിച്ചെന്ന്, ഒരു പനിനീര്‍പുഷ്പം രമണനു സമ്മാനിക്കുന്നു.)